ENTERTAINMENTMALAYALAM

ലുങ്കി മുണ്ട് മടക്കിക്കുത്തി ഹണി റോസിന്റെ ഓണചിത്രം

ഹണി റോസ് സിനിമയിലെത്തിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടുണ്ട്. ഇതിനകം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും ഹണി റോസ് സജീവമാണ്. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ താരം പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രം ഏറെ വൈറലായിരിക്കുകയാണ്. ഒരു ലുങ്കിയുമുടുത്തുകൊണ്ടാണ് ഹണി പുത്തന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓണക്കാലത്ത് ഇത്തരത്തിലൊരു ചിത്രവുമായെത്തിയതിനാല്‍ തന്നെ ആരാധകര്‍ നിരവധി കമന്റുകളുമായി എത്തിയിട്ടുമുണ്ട്.
ലോക്ക് ഡൗണായതോടെ സിനിമാ ഷൂട്ടുകള്‍ ഇല്ലാതായതോടെ വീട്ടില്‍ തന്നെയാണ് ഹണി. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇടയ്ക്കിടയ്ക്ക് താരം ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഹണി റോസ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അടുത്തിടെ താന്‍ ആദ്യമായി ടാറ്റു കുത്തിയത് താരം വെളിപ്പെടുത്തിയിരുന്നു. ഇടത് തോളിലായിട്ടാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ഒരു റോസാപൂവാണ് താരം ടാറ്റു ചെയ്തിരിക്കുന്നത്. ടാറ്റുവിനെ പുകഴ്ത്തി നിരവധിപേര്‍ എത്തിയിരുന്നു. ഇന്‍സ്റ്റയിലെ വൈറല്‍ താരമായ ഹണിക്ക് വണ്‍ മില്ല്യണിലേറെ ഫോളോവേഴ്‌സുണ്ട്.
പല നടിമാരും കേരള സാരിയും പട്ടുപാവാടയുമൊക്കെയണിഞ്ഞ് ഓണ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഏറെ വ്യത്യസ്തമായി ലുങ്കിയുടുത്തുള്ളൊരു ചിത്രമാണ് ഹണി ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ലുങ്കി ഇഷ്ടം എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചിട്ടുള്ളത്.
വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെ അരങ്ങേറിയ ഹണി റോസ് ഇതുവരെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി മുപ്പതോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ എന്നീ സിനിമകളാണ് ഹണി അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം തന്റെ പേരില്‍ തന്നെ രാമച്ചം ബ്രാന്‍ഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്.

Related Articles

Back to top button