കൊച്ചി: ആയുര്‍വേദ നേത്രചികിത്സാരംഗത്ത് നാനൂറിലേറെ വര്‍ഷത്തെ പാരമ്പര്യത്തോടെ 1931ല്‍ പ്രവര്‍ത്തനമാരംഭിച്ച് 1999ല്‍ ആധുനിക രോഗനിര്ണയസംവിധാനങ്ങള് നടപ്പാക്കിയ ശ്രീധരീയം ഗ്രൂപ്പ് ബംഗളൂരുവില്‍ ഹോസ്പിറ്റല്‍ തുറന്നു. ബംഗളൂരുവിലെ ജീവനഹള്ളി കോക്സ് ടൗണില്‍ തുറന്ന ഹോസ്പിറ്റില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണും ശ്രീധരീയം ഗ്രൂപ്പ് ചെയര്മാന് എന്‍ പി നാരായണന് നമ്പൂതിരിയും ചേര്‍ന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ണാടകമന്ത്രി കെ ജെ ജോര്‍ജ് എംഎല്‍എ മുഖ്യാതിഥിയായി. കിടത്തി ചികിത്സിക്കാനും ഔട്പേഷ്യന്റ്സിനും ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന ബംഗളൂരുവിലെ പുതിയ ഹോസ്പിറ്റല്‍ ശ്രീധരീയം ഗ്രൂപ്പിന്റെ പതിനഞ്ചാമത് ആശുപത്രിയാണ്. കര്‍ണാടകയില്‍ ഗ്രൂപ്പ് ആരംഭിക്കുന്ന ആദ്യഹോസ്പിറ്റലാണിത്. 15 ആശുപത്രികള്‍ക്കു പുറമെ 37 ഒപി സെന്ററുകളും ശ്രീധരീയം ഗ്രൂപ്പിന്റെ ഭാഗമാണ്. ഉദ്ഘാടനച്ചടങ്ങില്‍ ബാംഗ്ലൂര്‍ നോര്‍ത്ത് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ജയ്ജോ ജോസഫ്, ശ്രീധരീയം വൈസ് ചെയര്മാന് ഹരി എന്‍ നമ്പൂതിരി, മാനേജിംഗ് ഡയറക്ടര്‍ എന്‍ പരമേശ്വരന് നമ്പൂതിരി, ഡയറക്ടര്‍മാരായ എന്‍ രാജന്, ശ്രീജിത് എന്‍ നമ്പൂതിരി, ജയശ്രീ നമ്പൂതിരി, സിഇഒ കെ എസ് ബിജുപ്രസാദ്, സിഎംഒ ഡോ എന്‍ പി ശ്രീകാന്ത്, ചീഫ് ഫിസിഷ്യന്‍ ഡോ എന്‍ പി നാരായണന് നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.
ആയുര്‍വേദ നേത്രചികിത്സാ രംഗത്ത് 1931 മുതല്‍ പ്രവര്‍ത്തിക്കുന്ന ശ്രീധരീയത്തിന്റെ ഹോസ്പിറ്റല്‍ ദേശീയ ആയുര്‍വേദ ദിനത്തില്‍ത്തന്നെ ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ടെനന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ പറഞ്ഞു. 2021 ജനുവരിയോടെ ഹൈദ്രാബാദിലും ആശുപത്രി തുറക്കുമെന്ന് ചെയര്മാന് എന്‍ പി നാരായണന് നമ്പൂതിരി പറഞ്ഞു. ഗോവയിലും മംഗലാപുരത്തും ഐപി സെന്ററുകളും തുറക്കും. ഒപി സെന്ററുകളടക്കം ശാഖകളുടെ എണ്ണം 2021ല്‍ നൂറു കടക്കുമെന്ന് വൈസ് ചെയര്മാന് ഹരി എന്‍ നമ്പൂതിരി പറഞ്ഞു.