BREAKINGINTERNATIONAL

തനിച്ച് ഹോട്ടലില്‍ താമസിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, വീഡിയോയുമായി യുവതി

ആളുകള്‍ ഒരുപാട് യാത്ര ചെയ്യുന്ന കാലമാണിത്. പഴയതുപോലെയല്ല, സ്ത്രീകള്‍ തനിച്ച് എത്ര ദൂരെ വേണമെങ്കിലും യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍, തങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക മിക്കവാറും സ്ത്രീകള്‍ക്കുണ്ട്. അതുപോലെ തന്നെ തനിച്ച് യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കാം എന്ന വിഷയത്തില്‍ ഒരുപാടുപേര്‍ വീഡിയോ ചെയ്യാറുണ്ട്. അങ്ങനെ ഒരു യുവതി ചെയ്ത വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ കൈക്കൊള്ളേണ്ടുന്ന ചില മുന്‍കരുതലുകളെ കുറിച്ചാണ് യുവതി തന്റെ വീഡിയോയില്‍ പറയുന്നത്. @victorias.way_ എന്ന യൂസര്‍ നെയിമിലുള്ള യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാല്‍, അഭിനന്ദിക്കപ്പെടുന്നതിന് പകരം അവര്‍ വിമര്‍ശിക്കപ്പെടുകയാണ് ചെയ്തത്. എന്തൊക്കെയാണ് യുവതി പറയുന്ന ആ കാര്യങ്ങള്‍?

1. മുതിര്‍ന്ന പുരുഷന്മാര്‍ ധരിക്കുന്ന ഒരു ജോഡി ഷൂ വാതിലിന് പുറത്തിടുക. അത് മുറിയില്‍ പുരുഷന്മാരുണ്ട് എന്ന് തോന്നിപ്പിക്കാന്‍ സഹായിക്കും.
2. ഡു നോട്ട് ഡിസ്റ്റര്‍ബ് സൈന്‍ വാതിലിന് മുന്നില്‍ തൂക്കിയിടുക.
3. ഒരു ടിഷ്യു ഉപയോഗിച്ച് പീപ്‌ഹോള്‍ മൂടുക.
4. വാതില്‍ അടയ്ക്കുക. അധിക സുരക്ഷയ്ക്കായി ഒരു പോര്‍ട്ടബിള്‍ ഡോര്‍ ലോക്ക് ഉപയോഗിക്കുക.
5. അയണിം?ഗ് ബോര്‍ഡ് വച്ച് വാതില്‍ ബ്ലോക്ക് ചെയ്യുക.
6. ഡോര്‍ സ്റ്റോപ്പ് അലാറം ഇന്‍സ്റ്റാള്‍ ചെയ്യുക. ആരെങ്കിലും അകത്തു കടന്നാല്‍ ഉച്ചത്തിലുള്ള അലാറം മുഴങ്ങും.
7. മുറിയില്‍ ഒരു ഹിഡന്‍ ക്യാമറ സ്ഥാപിക്കുക.
8. മറഞ്ഞിരിക്കുന്ന ക്യാമറകള്‍ പരിശോധിക്കാന്‍ ഒരു സ്‌പൈ ഡിറ്റക്ടര്‍ മിറര്‍ ഉപയോഗിക്കുക.
9. ഫോണ്‍, ലൈറ്റുകള്‍, സോക്കറ്റുകള്‍, സ്വിച്ചുകള്‍, വെന്റിലേഷന്‍ ഓപ്പണിംഗുകള്‍ എന്നിവയ്ക്കൊപ്പം സീലിംഗിന്റെയും ഭിത്തിയുടെയും എല്ലാ കോണുകളും പരിശോധിച്ചുറപ്പ് വരുത്തുക.

യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. തനിച്ച് ഹോട്ടലില്‍ താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്നും യുവതി കാപ്ഷനില്‍ പറയുന്നുണ്ട്. എന്നാല്‍, വലിയ വിമര്‍ശനമാണ് യുവതിക്ക് ഇതേച്ചൊല്ലി കിട്ടിയത്. ഇത്രയും സുരക്ഷാപരിശോധന നടത്തേണ്ടി വരുന്ന ഒരു ഹോട്ടലില്‍ എന്തിനാണ് റിസ്‌കെടുത്ത് തങ്ങുന്നത് എന്നാണ് മിക്കവരും ചോദിച്ചത്.

Related Articles

Back to top button