TECHWEB

ഗ്ലോബല്‍ ഫസ്റ്റ് വാച്ച് വിത്ത് യുവര്‍ ഫ്രണ്ട്‌സ് ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ അവതരിപ്പിച്ചു

മുംബൈ: ഡ്രീം 11 ഐ.പി.എല്‍ അവസാനത്തോട് അടുക്കുമ്പോള്‍ ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ വിഐപി അവരുടെ പ്ലാറ്റ് ഫോമില്‍ മറ്റൊരു ഗ്ലോബല്‍ ഫസ്റ്റ് ഇന്നൊവേഷന്‍ കൂടി അവതരിപ്പിച്ചു.
സോഷ്യല്‍ വാച്ചിങ് അനുഭവമായ സുഹൃത്തുക്കള്‍ക്ക് ഒപ്പം കാണൂ എന്ന ഫീച്ചറാണ് പുതിയതായി
അവതരിപ്പിച്ചിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ തത്സമയ മത്സരങ്ങള്‍ നേരില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ് ചെയ്ുതുകൊണ്ട് അതേ സ്‌ക്രീനില്‍ തന്നെ മത്സരവും കാണാനുള്ള ഫീച്ചര്‍ വാച്ച് വിത്ത് യുവര്‍ ഫ്രണ്ടസ് അവതരിപ്പിച്ചിരിക്കുന്നത്.
ലോകത്തില്‍ തന്നെ ഇതാദ്യമായാണ് തത്സമയ മത്സരം കാണുമ്പോള്‍ തന്നെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി വീഡിയോ ചാറ്റിലൂടെ സംസാരിക്കാനുള്ള അവസരവും ഉണ്ടാക്കുന്നതെന്ന് ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ പ്രസിഡിന്റും ഹെഡുമായ സുനില്‍ റയന്‍ പറഞ്ഞു.
ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ വിഐപി വരിക്കാര്‍ക്ക് എന്റര്‍ടെയ്്ന്‍മെന്റിലെയും ലൈവ് സ്‌പോര്‍ട്‌സിലെയും ഏറ്റവും മികച്ചവ പ്രതിവര്‍ഷം 399 രൂപയ്ക്ക് ലഭിക്കും. രണ്ട് ഐപിഎല്‍ ടൂര്‍ണമെന്റുകള്‍, ഏഷ്യാകപ്പ്, മറ്റ് ബിസിസിഐ ടൂര്‍ണമെന്റുകല്‍ ,ദില്‍ ബേച്ചേര, ഖുദാ ഹാഫിസ്, ലൂട്ട് കേസ് പോലെ പ്ലാറ്റ്‌ഫോമില്ക്ക് നേരിട്ട് റിലീസ് ചെയ്യുന്ന സിനിമകളും ആസ്വദിക്കാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker