BUSINESSBUSINESS NEWS

ജനപ്രീതി നേടി സഹ്യാദ്രി പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍

കൊച്ചി : പരിസ്ഥിതി സൗഹൃദ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളുടെ വിപണനത്തിലൂടെ ശ്രദ്ധേയമാകുകയാണ് പുണെ ആസ്ഥാനമായ പട്ടേല്‍ ഗ്രൂപ്പ് സ്ഥാപനമായ സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. പേറ്റന്റുള്ള ഇക്കോപ്രോഎസ് 3 പ്രീ ഫാബ്രിക്കേറ്റഡ് പ്ലാറ്റ്‌ഫോം വീടുനിര്‍മാണം വേഗത്തിലാക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ
സംസ്ഥാനങ്ങളില്‍ നിര്‍മാണശാലകളുള്ള സഹ്യാദ്രി ഇന്‍ഡസ്ട്രീസ് വീടിനാവശ്യമായ
റൂഫിങ് ഷീറ്റുകള്‍, ആസ്ബറ്റോസ് രഹിത ഫഌറ്റ് ബോര്‍ഡുകളും പുറത്തിറക്കുന്നുണ്ട്.
പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാതെയുള്ള ഗൃഹനിര്‍മാണരീതിയാണ് സഹ്യാദ്രിയുടെ സവിശേഷത.
വീട് നിര്‍മാണത്തിനുള്ള ഇക്കോപ്രോഎസ് 3 മൂന്ന് പാളി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അനായാസം ഫിറ്റ് ചെയ്യാമെന്നതിനാല്‍ വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാം. തീപിടുത്തം, മഴ, വെയില്‍, ഭൂമികുലുക്കം എന്നിവയെല്ലാം പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. സ്റ്റീല്‍, കോണ്‍ക്രീറ്റ് റൂഫുകളുള്ള വീടുകളെ അപേക്ഷിച്ച് ചൂട് കുറവുണ്ട്. മിനുക്കമുള്ള പ്രതലമുള്ള ഭിത്തികള്‍ക്ക് പ്ലാസ്റ്ററിങ് ആവശ്യമില്ല. അതുകൊണ്ടുതന്നെ മണല്‍ വാരല്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നം ഒഴിവാകുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ ലക്ഷക്കണക്കിനു വീടുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് സഹ്യാദ്രി
ഇന്‍ഡസ്ട്രീസ് അവതരിപ്പിക്കുന്നത്. സാധാരണ വീടുനിര്‍മാണത്തെ അപേക്ഷിച്ച് ചെലവു കുറവുമാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ക്ക്. വീടുവയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് വാഹനത്തില്‍ ഘടകങ്ങള്‍ എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് വീട് നിര്‍മാണം.
കേരളത്തില്‍ 150 ഓളം വിതരണക്കാര്‍ കമ്പനിയ്ക്കുണ്ട്. സഹ്യാദ്രിയുടെ ഫൈബര്‍ സിമന്റ് ബോര്‍ഡ് ഡിസൈനര്‍ ടൈലുകള്‍ക്കും വുഡന്‍ ഡിസൈന്‍ പലകകള്‍ക്കും മികച്ച വില്‍പ്പനയാണുള്ളത്.
സഹ്യദ്രിയ്ക്ക് തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിനു സമീപമുള്ള പെരുന്തുറയിലും ആന്ധ്രപ്രദേശില്‍ വിജയവാഡയിലുമുള്ള ഫാക്ടറികള്‍ക്ക് 13,000 മെട്രിക് ടണ്‍ ഇക്കോപ്രോ എസ് ത്രീ
ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. പെരുന്തുറയിലെ ഫാക്ടറിയുടെ ഉത്പാദനശേഷി കൂട്ടാനുള്ള പദ്ധതിയിലാണ് കമ്പനി.

Related Articles

Back to top button