ശരീരഭാരം കുറക്കുക എന്നത് മിക്കവരെയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അതിനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. ഭക്ഷണം കുറക്കുക, വ്യായാമം ചെയ്യുക തുടങ്ങി പട്ടിണി കിടക്കുന്നതിലേക്ക് വരെ നീളുമത്. എന്നാല്‍, ഇപ്പോള്‍ ഒരു മോഡല്‍ തന്റെ വ്യത്യസ്തമായ വെയ്റ്റ് ലോസ് മാര്‍ഗങ്ങളെ കുറിച്ച് പറഞ്ഞതാണ് വൈറലായി മാറുന്നത്.
ബ്രസീലിയന്‍ ഫാഷന്‍ മോഡല്‍ വാനുസ ഫ്രീറ്റസാണ് താന്‍ ശരീരഭാരം കുറക്കാന്‍ സ്വീകരിച്ച വഴികളെ കുറിച്ച് വിവരിക്കുന്നത്. സാധാരണ വര്‍ക്കൗട്ടുകളൊക്കെ മാറ്റിവച്ച് വീട്ടിലെ ചില ജോലികള്‍ ചെയ്ത് തുടങ്ങിയെന്നും അത് 600 കലോറി വരെ ഇല്ലാതാക്കാന്‍ സഹായിച്ചു എന്നുമാണ് വനേസ പറയുന്നത്. താന്‍ വീട്ടില്‍ തന്നെ തുടരുകയും വീട് വൃത്തിയാക്കുകയും ചെയ്ത ദിവസങ്ങളില്‍ കലോറി നല്ലപോലെ ഇല്ലാതാക്കാനായി എന്നും അവള്‍ പറയുന്നു.
ജിമ്മില്‍ പോകുന്ന സമയത്താണെങ്കിലും പോയി വന്ന ശേഷം വീട് വൃത്തിയാക്കുന്നതിലൂടെ നല്ലപോലെ ഭാരം കുറയാന്‍ അത് സഹായിക്കുന്നതായി അനുഭവപ്പെട്ടു എന്നും അതോടെ അത് ശീലമാക്കിയെന്നും മറ്റ് പല വര്‍ക്കൗട്ടുകളും ഒഴിവാക്കി എന്നും കൂടി അവള്‍ പറയുന്നുണ്ട്. ഹൗസ്‌വൈഫ് വര്‍ക്കൗട്ട് എന്നാണ് അവള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നതില്‍ വലിയ ശ്രദ്ധ നല്‍കുന്ന ആളാണ് വനേസ. എന്തിനേറെ പറയുന്നു, തന്റേതുപോലെ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കുന്നില്ല എന്ന കാരണം പറഞ്ഞ് തന്റെ കാമുകനെ വരെ ഉപേക്ഷിച്ച ആളാണവള്‍. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നവരുമായിട്ട് വേണം നമ്മളെപ്പോഴും കഴിയാന്‍ എന്നാണ് അവളുടെ അഭിപ്രായം. താന്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുള്ളവരുമായി മാത്രമേ ഇപ്പോള്‍ സൗഹൃദം സൂക്ഷിക്കാറുള്ളൂ എന്നും അവള്‍ പറയുന്നു.
90 1 minute read