BREAKING NEWSLATESTWORLD

അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ സൗദിയില്‍ ആരംഭിച്ചു

അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ സൗദിയില്‍ ആരംഭിച്ചു. ഉംറ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗവര്‍ണ്ണരുടെ അധ്യക്ഷതയിലുള്ള ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്.
ഗവര്‍ണ്ണരും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഹജ്ജ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്യ സ്ഥലങ്ങളിലും നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവര്‍ണ്ണര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാത്രമല്ല വരുന്ന ഹജ്ജ് ഉംറ സീസണില്‍ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൂടാതെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് കഴിഞ്ഞ ഹജ്ജ് കര്‍മ്മങ്ങളെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാ മേഖലകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. മക്കയെ സ്മാര്‍ട്ട് നഗരമായി മാറ്റുന്ന പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button