തിരുവനന്തപുരം: മദ്യനയം മാറ്റ ചര്‍ച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്ടറും തമ്മില്‍ ഭിന്നത ഉണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അവധിയില്‍ പോയ ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി നൂഹിന് ചുമതല മാറ്റം. അദ്ദേഹത്തെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നല്‍കിയത്.
മദ്യ നയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടര്‍ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ. ഈ സ്ഥാനത്തേക്ക് എംഎസ് മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ സിഇഒ ആയ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നല്‍കി.
92 Less than a minute