KERALALATEST

ഇബ്രാഹിം കുഞ്ഞിനെ കാണാന്‍ വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ എത്തും

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജഡ്ജി ആശുപത്രിയിലെത്തി കാണും. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യത കുറവായതിനാലാണ് ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തുന്നത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പാലാരിവട്ടം പാലം അഴിമതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക. കോടതിയില്‍ നിന്നും ജഡ്ജി കൊച്ചിയില്‍ ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചി നെട്ടൂരിലെ ലോക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ന്‍ ചെറുന്നിയൂര്‍ ആണ് കേസില്‍ ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയിലെത്തി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറുന്നിയൂര്‍ ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.

Related Articles

Back to top button