കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധിരിപ്പിച്ചാണെന്നാണ് പ്രാധമിക വിലയിരുത്തല്‍. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് വിജിലന്‍സ് നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നത്.ആരോഗ്യനില അതീവ ഗുരുതരമാണെന്നും എഴുന്നേറ്റ് നില്ക്കാന് പോലും കഴിയുന്നില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് അറിയിച്ചിരുന്നത്. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആശുപത്രി വിട്ടതിന് പിന്നാലെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇബ്രാഹിം കുഞ്ഞ് അറിയിച്ചത്. ഇതോടെയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണോ ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടിയത് എന്ന കാര്യം വിജിലന്‍സ് അന്വേഷിക്കുന്നത്.