BREAKING NEWSLATESTNATIONAL

ഐസ്‌ക്രീമിന് 10 രൂപ അധികം ഈടാക്കി; റെസ്റ്റോറന്റിന് പിഴ 2 ലക്ഷം രൂപ

മുംബൈ: ഐസ്‌ക്രീം പായ്ക്കറ്റിന് 10 രൂപ അധികം ഈടാക്കിയ റെസ്റ്റോറന്റിന് 2 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. മുംബൈ സെന്‍ട്രലിലുള്ള വെജിറ്റേറിയന്‍ റെസ്റ്റോറന്റിനാണ് ഇത്രയും രൂപ പിഴ ഈടാക്കിയിരിക്കുന്നത്. അതും ആറുവര്‍ഷത്തിന് ശേഷവും.
ആറുവര്‍ഷത്തിന് ശേഷമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നടപടി എടുത്തിരിക്കുന്നത്. മാത്രമല്ല ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ 24 വര്‍ഷമായി ഈ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേനയുള്ള വരുമാനം 40000 മുതല്‍ 50000 രൂപ വരെയാണ്. എന്നാല്‍ എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കി ഉറപ്പായും കൂടുതല്‍ ലാഭം ഉണ്ടാക്കിയിട്ടുണ്ടാകാമെന്നും ഫോറം വിലയിരുത്തിയിട്ടുണ്ട്.
പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര്‍ ജാധവിന്റെ കയ്യില്‍ നിന്നുമാണ് 165 രൂപ വിലയുള്ള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയത്. ഇതുസംബന്ധിച്ച പരാതി 2015 ലാണ് സൗത്ത് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. ജാധവ് റെസ്റ്റോറന്റിന് അകത്ത് കടക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്.
ഐസ്‌ക്രീം വാങ്ങിയതിന്റെ ബില്ലും ജാധവ് ഹാജരാക്കിയിരുന്നു. കടയും റെസ്റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാദം ഉയര്‍ത്താന്‍ റെസ്റ്റോറന്റ് ശ്രമിച്ചെങ്കിലും അത് തള്ളുകയായിരുന്നു. റെസ്റ്റോറന്റ് സേവനങ്ങള്‍ ഒന്നും തേടാത്ത ഉപഭോക്താവില്‍ നിന്നും അധിക തുക ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടുകയും രണ്ടു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

Related Articles

Back to top button