WORLDLATEST

ചൈനയില്‍ ഐസ്‌ക്രീമില്‍ കോവിഡ് പോസിറ്റീവ്, കഴിച്ചവരെല്ലാം ക്വാറന്റൈനില്‍ പോകണം

ബീജിങ്: വാക്‌സിന്‍ എത്തിയതോടെ ഇനി കോറോണയെ പേടിക്കേണ്ട എന്ന് കരുതുന്നവര്‍ അറിയാന്‍, ചൈനയില്‍ ഐസ്‌ക്രീമിലാണ് കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. ഐസ് വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
ചൈനയിലെ ടിയാന്‍ജിന്‍ ഭാഗത്തെ 3 ഐസ്‌ക്രീം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയത്.
നോര്‍ത്തേണ്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയില്‍ നിര്‍മ്മിച്ച ഐസ് ക്രീമിനാണ് കോവിഡ് പോസിറ്റീവ് ആയത്. ഏകദേശം 4,836 ബോക്‌സ് ഐസ്‌ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ ഇതില്‍ 2,089 ബോക്‌സുകള്‍ സീല്‍ ചെയ്യാന്‍ സാധിച്ചു എന്നും ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. 1,812ഓളം ബോക്‌സ് ഐസ്‌ക്രീമുകള്‍ ടിയാന്‍ജിന്‍ പ്രവിശ്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതില്‍ പ്രാദേശിക വിപണിയില്‍ വിറ്റ 65 ബോക്‌സ് ഐസ്‌ക്രീം എവിടെ എന്നറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഈ ഐസ് ക്രീം വാങ്ങിക്കഴിച്ചു തദ്ദേശീയര്‍ ഉടന്‍ കാര്യം അധികാരികളെ അറിയിക്കണമെന്നും ക്വാറന്റൈനില്‍ പോകണം എന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് എന്നും ചൈന ഡെയിലി വ്യക്തമാക്കുന്നു.
ദാഖിയയുടേയോ ഫുഡ് കമ്പനിയില്‍ നിര്‍മ്മിച്ച ഐസ്‌ക്രീമുകള്‍ക്കായുള്ള പാല്‍പ്പൊടി ഉക്രെയ്‌നില്‍ നിന്നും വൈയ്യ് പൗഡര്‍ ന്യൂ സീലന്‍ഡില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ലീഡിലെ വൈറോളജിസ്റ്റ് സ്റ്റീഫന്‍ ഗ്രിഫിന്റെ നിഗമനത്തില്‍ മനുഷ്യരില്‍ നിന്നാവും ഐസ് ക്രീമിലേക്ക് കൊറോണ വൈറസിന്റെ അംശങ്ങള്‍ എത്തിയിരിക്കുക. ഐസ് ക്രീം തണുപ്പായതും അതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊറോണ വൈറസിന് ഐസ്‌ക്രീമില്‍ അതിജീവിക്കാന്‍ അവസരമൊരുക്കിയിരിക്കാം എന്നും ഗ്രിഫിന്‍ സംശയപ്പെടുന്നു. എങ്കിലും ഓരോ ഐസ്‌ക്രീം സ്‌കൂപ്പിലും പെട്ടെന്ന് കൊറോണ വൈറസ് അംശങ്ങള്‍ എത്തിയിട്ടുണ്ടാകും എന്ന് പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗ്രിഫിന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം കൈവിട്ടു പോകുന്നു എന്ന് കണ്ടതോടെ ദാഖിയയുടേയോ ഫുഡ് കമ്പനിയിലെ 1,662 ജീവനക്കാര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. ഇവരില്‍ 700ഓളം പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker