മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് അമ്മ. അമ്മയുടെ സെക്രട്ടറിയാണ് ഇടവേള ബാബു. അദ്ദേഹം വലിയ മുന്‍നിര താരമല്ലെങ്കിലും മലയാള സിനിമയെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹത്തിന് വളരെ വലിയൊരു പങ്കുണ്ട്. കഴിഞ്ഞ ദിവസം ഇടവേള ബാബു ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഒന്നിനുപുറകെ ഒന്നായി വിവാദമാവുകയാണ്. അമ്മയില്‍ സ്ത്രീ വിരുദ്ധത പ്രകടമല്ലേ എന്നുളള അവതാരകന്റെ ചോദ്യത്തിന് ഇടവേള ബാബു നല്കിയ മറുപടി; എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കളെല്ലാം സ്ത്രീകളാണ്. എനിക്ക് അങ്ങനെ വിരുദ്ധത ഒന്നും തോന്നിയിട്ടില്ല. നമ്മള് ബഹുമാനിച്ചില്ല എന്ന് അമ്മയിലെ ഒരാള്‍ പറയട്ടെ. ബാബു പറഞ്ഞു.
ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ അവതാരകന് ചൂണ്ടിക്കാട്ടിയപ്പോള്‍; അത് കുറച്ച് ആളുകള്‍ പറയുന്നതല്ലേ, ഭൂരിപക്ഷം പറയട്ടെ, എത്രയോ തലമുറകള്‍ കഴിഞ്ഞുപോയതാണ്, നമ്മള് അവരെ ബഹുമാനിച്ചില്ല എന്ന് ആരേലും പറയട്ടെ. അമ്മയില്‍ നാന്നൂറ്റി ചില്ലാനം ആളുകളുണ്ട്. സ്ത്രീ വിരുദ്ധത ഉണ്ടോന്ന് അവരില്‍ ആരെങ്കിലും പറയട്ടെ. സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ കളളിമുണ്ട് പിടിച്ച് നിന്ന കാലമുണ്ട് സിനിമയില്‍, അന്ന് ഈ കാരവന് ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മൂന്ന് സ്ത്രീകളെ തന്നെ നിലവില്‍ കിട്ടാന്‍ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങള്‍ക്കൊന്നും വരുന്നില്ല. കാര്യങ്ങള്‍ നടത്താന്‍ ആരുമില്ല. ഇടവേള ബാബു പറഞ്ഞു.