BREAKING NEWSKERALA

മതികെട്ടാന്‍ പാര്‍ക്കിന് ചുറ്റുപാടും പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി കേന്ദ്ര വിജ്ഞാപനം

ന്യൂഡല്‍ഹി: മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി. കേന്ദ്ര പരിസ്ഥിതിവനംകാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണ് വിജ്ഞാപനം ഇറക്കിയത്. 17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുക.
ഈ പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങള്‍ ആണ് വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുന്നത്.
പരിസ്ഥിതി ദുര്‍ബല പ്രദേശിനുള്ളിലെ വന, കൃഷി, ഭൂമികളില്‍ വീടുകള്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഭൂമി വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് മാറ്റരുത്. ഇക്കോ ടുറിസം പദ്ധതികള്‍ സോണല്‍ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിജ്ഞാപനവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിക്ക് രൂപം നല്‍കി. ഇടുക്കി ജില്ലാ കളക്ടര്‍ ആണ് നിരീക്ഷണ സമിതിയുടെ ചെയര്‍മാന്‍. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിയിലെ അംഗമായിരിക്കും.
മതികെട്ടാന്‍ ചോലയുടെ കിഴക്ക് ഭാഗത്ത് ഉള്ള തേനിയില്‍ ആണ് നിര്‍ദ്ദിഷ്ട ന്യുട്രിനോ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പ്രദേശം. ഈ മേഖല പരിസ്ഥിതി ദുര്‍ബല പ്രദേശം ആയിരിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മ്മാണം ദേശീയ ഹരിത ട്രിബ്യുണല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

Related Articles

Back to top button