BUSINESSMARKET

പുതുമകള്‍ നിറഞ്ഞ വാഷിംഗ് മെഷീനുമായി ഐ ഫാല്‍ക്കണ്‍

ടിസിഎല്‍ ഇലക്ട്രോണിക്‌സിന്റെ ഭാഗമായ ഐ ഫാല്‍ക്കണ്‍ ഒട്ടേറെ സവിശേഷതകളോടുകൂടിയ വാഷിംഗ് മെഷീന്‍ അവതരിപ്പിച്ചു. ഓട്ടോ എറര്‍ ഡയഗ്‌നോസിസ്, ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഓട്ടോ ഡ്രം ക്ലീന്‍, ഹണി കോമ്പ് ക്രിസ്റ്റല്‍ ഡ്രം എന്നിവയാണ് പുത്തന്‍ ഘടകങ്ങള്‍. ഫഌപ്കാര്‍ട്ടില്‍ 22,499 രൂപയ്ക്ക് ലഭിക്കും.
ഐ ഫാല്‍ക്കണ്‍ന്റെ പ്രഥമ 8 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണിത്. അലക്കുമ്പോള്‍ എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടായാല്‍, ഓട്ടോ എറര്‍ ഡയഗ്‌നോസിസ് ഉടന്‍ തന്നെ വിവരം ഉപയോക്താവിനെ അറിയിക്കും.
ഡ്രമ്മിന്റെ ക്ലീനിങ്ങ് പ്രക്രിയ അലക്കുയന്ത്രം സ്വയം നിര്‍വഹിക്കും. അലക്ക് കൂടുതല്‍ അനായാസമാക്കാന്‍ ഇതു സഹായകമാണ്. ഹണി കോമ്പ് ക്രിസ്റ്റല്‍ ഡ്രം തുണികള്‍ സൗമ്യമായി അലക്കുന്നതിനുള്ള വാട്ടര്‍ കുഷ്യനിങ്ങ് നടത്തുന്നതിനാല്‍ തുണികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ല.
95 ഡിഗ്രി താപനിലയുള്ള ഇന്‍ബില്‍റ്റ് വാട്ടര്‍ ഹീറ്ററാണ് ഇതിലുള്ളത്. ബാക്ടീരിയയെയും വൈറസിനെയും ഇതു തടയുന്നു.
വെള്ള, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കുന്ന ഐ ഫാല്‍ക്കണ്‍ന്റെ എല്‍ഇഡി ഡിസ്‌പ്ലേ സാങ്കേതിക വിദ്യയാണ് മറ്റൊരു ഘടകം. ഐ ഫാല്‍ക്കണ്‍ ടെക്‌നോളജിയുടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന ബ്രാന്‍ഡ് അവരുടെ ടിവി ബ്രാന്‍ഡാണ്.

Related Articles

Back to top button