BREAKING NEWSLATESTWORLD

യുഎന്‍ പൊതുസഭയില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം ഇന്ത്യ ബഹിഷ്‌കരിച്ചു. കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ ഇമ്രാന്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇന്ത്യ പാകിസ്ഥാന് മറുപടിയും നല്‍കി. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് തിരിച്ചടിച്ച ഇന്ത്യന്‍ പ്രതിനിധി കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ആവര്‍ത്തിച്ചു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ വ്യക്തമാക്കി. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരിലെ പ്രശ്‌നം. കശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്നും ഇന്ത്യന്‍ പ്രതിനിധി താക്കീത് നല്‍കി. പാക് അധീന കശ്മീരിനെക്കുറിച്ചേ തര്‍ക്കമുള്ളൂ. ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാന്‍ ഖാനെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു.
പൊതുസഭയുടെ സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും.

Related Articles

Back to top button