BUSINESSBANKINGLATESTNATIONAL

ഫ്രീലാന്‍സ് ജോലിക്കും ആദായ നികുതി നല്‍കണം

കൊച്ചി: കൊവിഡ് 19 നേ തുടര്‍ന്ന് പുതിയ ഒരു തൊഴില്‍ സംസ്‌കാരം തന്നെ ഉടലെടുത്തിരിയ്ക്കുകയാണ്. മിക്കവരും വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറിയതാണ് പ്രധാനമാറ്റം. ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരും വര്‍ധിച്ചു.
ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരുടെ നികുതിയും ശമ്പളത്തിന്റെ ഗണത്തില്‍ ആണ് പെടുത്തിയിരിക്കുന്നത്. 60 വയസിനു താഴെയുള്ള 2.5 ലക്ഷം രൂപ പ്രതിവര്‍ഷം വരുമാനം നേടുന്നവരാണ് നികുതി നല്‍കേണ്ടത്. ശമ്പള വരുമാനക്കാര്‍ക്ക് 50,000 രൂപ വരെ ഡോക്യുമെന്റുകള്‍ സമര്‍പ്പിയ്ക്കാതെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഇനത്തില്‍ ലഭ്യമാകും. എന്നാല്‍ ഫ്രീലാന്‍സ് ജോലിക്കാര്‍ക്ക് ഇങ്ങനെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ക്ലെയിം ചെയ്യാന്‍ ആകില്ല.
ഫ്രീലാന്‍സറുടെ വരുമാനം ബിസിനസില്‍ നിന്നോ ജോലിയില്‍ നിന്നോ ഉള്ള നേട്ടം എന്ന ഗണത്തില്‍ പെടുത്തിയാണ് നികുതി ഈടാക്കുക. ഫ്രീലാന്‍സര്‍ എന്ന നിലയില്‍ നേടിയ മൊത്തം വരുമാനം കണക്കാക്കിയാകും നികുതി. അതുപോലെ ജോലിയുമായി ബന്ധപ്പെട്ട എക്വിപ്‌മെന്റുകള്‍ക്കും മറ്റ് മൂലധനച്ചെലവുകള്‍ക്കും നികുതി ഇളവ് ക്ലെയിം ചെയ്യാനാകും.
ഫ്രീലാന്‍സര്‍മാര്‍ മാത്രമല്ല വിവിധ കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം പോളിസിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നവരും നല്‍കണം നികുതി. വര്‍ക്ക് ഫ്രം ഹോം ആദായ നികുതി കൂട്ടാനുള്ള സാധ്യതയും കൂടുതലാണ്. ശമ്പളത്തില്‍ ഉള്‍പ്പെടുന്ന യാത്രാ ബത്ത, വീട്ടു വാടക അലവന്‍സ് എന്നിവ ഈ വര്‍ഷം നികുതി വിധേയമായേക്കാം എന്നതിനാല്‍ ആണിത്. വീട്ടു വാടക അലവന്‍സിന് പുറമെ ലീവ് ട്രാവല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ളവയും നികുതി പരിധിയില്‍ വന്നേക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇവയ്ക്കായി മിക്കവരും തുക ചെലവഴിയ്ക്കുന്നില്ലാത്തതിനാല്‍ ആണിത്.

Tags

Related Articles

Back to top button
Close