ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബുകള്‍ അതേ പോലെ തുടരും 75 വയസ്സ് കഴിഞ്ഞവരില്‍ പെന്ഷന്, പലിശ വരുമാനം മാത്രമുള്ളവര്‍ ഇനി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.
ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാല്‍ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അര്‍ഹതയുണ്ടാവില്ല.