BREAKING NEWS

75 വയസിനു മുകളിലുള്ളവര്‍ക്ക് റിട്ടേണ്‍ വേണ്ട; ഇളവ് പെന്‍ഷന്‍, പലിശ വരുമാനക്കാര്‍ക്ക്

ന്യൂഡല്‍ഹി: 75 വയസ്സിനു മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ടനികുതി ഒഴിവാക്കി.
കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ പറഞ്ഞു. 2020–21ല്‍ ഗോതമ്പു കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകും. നെല്‍ കര്‍ഷകര്‍ക്കായുള്ള വകയിരുത്തല്‍ 1.72 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ 16.5 ലക്ഷം കോടി രൂപയാക്കി. അതേസമയം, കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടെ മുദ്രാവാക്യം മുഴക്കിയും ആര്‍ത്തുവിളിച്ചും പ്രതിപക്ഷം പരിഹാസമുയര്‍ത്തി.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിനും ബംഗാളിനും പ്രത്യേക ഊന്നല്‍ നിര്‍മല സീതാരാമന്‍ ഉറപ്പുവരുത്തി!. കേരളത്തിന് 65,000 കോടിയുടെ റോഡുകള്‍. 600 കിലോ മീറ്റര്‍ മുംബൈ – കന്യാകുമാരി പാത. മധുര – കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1,967 കോടി രൂപ. 25,000 കോടി ബംഗാളിന് വകയിരുത്തി. 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് ഈ തുക വകയിരുത്തിയത്. റയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപ വകയിരുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker