BREAKING NEWSLATESTNATIONAL

ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകള്‍ തുടരാന്‍ ധാരണ,സേന പിന്മാറ്റം വേഗത്തിലാക്കും

ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. ചൈനയുടെ സൈനിക വിന്യാസത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഇരു രാജ്യങ്ങളും ഒഴിവാക്കും. സേന പിന്മാറ്റം വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്.

അതേസമയം, ഇന്ത്യ -ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന മലനിരകള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളും ഇന്ത്യന്‍ നിയന്ത്രണത്തിലായി. ചൈനയുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വളരെ തന്ത്രപ്രധാന നീക്കമുണ്ടായതായാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളില്‍ നിന്ന് നോക്കിയാല്‍ ചൈനയുടെ സൈനിക നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. ചൈനീസ് സൈന്യത്തിന്റെ ക്യാമ്പുകളും ഇവിടെനിന്ന് നിരീക്ഷിക്കാനാകും.

Related Articles

Back to top button