
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ മുൻപ് മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു എന്ന വിശദീകരണത്തിന് പിന്നാലെ 17 സൈനികർ കൂടി മരിച്ചതായി കരസേന. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, ചൈനയുടെ ഭാഗത്തെ ആൾ നാശത്തെക്കുറിച്ചോ പരുക്കുകളെക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.
‘ഇന്ത്യ- ചൈന സംഘർഷത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ 17 ഇന്ത്യൻ സൈനികർ, പ്രദേശത്തെ കുറഞ്ഞ താപനിലയിലും രാജ്യത്തിനു വേണ്ടി ഏറ്റുമുട്ടി വീരമൃത്യു വരിച്ചിരിക്കുന്നു’. എന്നാണ് കരസേന നൽകുന്ന വിശദീകരണം.
മാത്രമല്ല, സംഘർഷ മേഖലയിൽ നിന്നും ഇരു സൈന്യവും പിന്മാറിയതായും സൈന്യം വ്യക്തമാക്കുന്നു.