BREAKING NEWSLATESTNATIONALNEWS

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 500 കൊവിഡ് മരണങ്ങൾ; ആകെ മരണം 23,174

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 28,701 പോസിറ്റീവ് കേസുകളും 500 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന കണക്കാണ് ഇത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകൾ 8,78,254 ആയി. ആകെ മരണം 23,174 ആയി.

തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം 28,000 കടന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തടരുകയാണ്. ആകെ 1,18,06,256 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 2,19,103 സാമ്പിളുകൾ പരിശോധിച്ചു.

തെലങ്കാന രാജ്ഭവനിലെ പൊലീസുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 1,38,470 ഉം മരണസംഖ്യ 1966 ആയി. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 77,3888 ആണ്.

Related Articles

Back to top button