BREAKING NEWSLATESTNATIONAL

ദക്ഷിണ ചൈന കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു ഇന്ത്യന്‍ നാവിക സേന

ന്യൂഡല്‍ഹി: ഗാല്‍വാന്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യന്‍ പടക്കപ്പലുകള്‍ നീങ്ങിയേക്കും. രണ്ടു യുദ്ധക്കപ്പലുകളാണ് ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ അയയ്ക്കുന്നത്. ‘ഞങ്ങളുടെ 20 സൈനികര്‍ കൊല്ലപ്പെട്ട ഗാല്‍വാന്‍ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, ഇന്ത്യന്‍ നാവികസേന തങ്ങളുടെ മുന്‍നിര യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാക്കടലില്‍ വിന്യസിച്ചിരുന്നു’…. സേനാവക്താവിനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാക്കടലില്‍ ഉടന്‍ വിന്യസിക്കുന്നത് ചൈനീസ് നാവികസേനയെയും അവരുടെ സുരക്ഷാസേനയും ഗൗരവത്തോടെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടുത്തിടെ, യൂറോപ്പില്‍നിന്ന് പിന്‍വലിച്ച അമേരിക്കന്‍ നാവികസേനയുടെ വിഭാഗത്തെ ദക്ഷിണചൈനാ കടലില്‍ വിന്യസിച്ചിരുന്നു. അതുകൊണ്ടുതന്നെ സംയുക്ത സൈനികാഭ്യാസത്തിനായാണ് ഇന്ത്യന്‍ നാവികസേനയെ വീണ്ടും ദക്ഷിണചൈനാകടലില്‍ വിന്യസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം, ഇന്ത്യന്‍ നാവികസേന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള മലാക്കാ കടലിടുക്കിലൂടെയും ചൈനീസ് നാവികസേന ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കുന്ന വഴിയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മറ്റ് ഭൂഖണ്ഡങ്ങളിലേക്കുപോകുന്ന ചൈനീസ് കപ്പലുകള്‍ മലാക്ക കടലിടുക്കിലൂടെ കടന്നുപോകുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണചൈനാ കടലിലും എതിരാളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് പൂര്‍ണശേഷിയുണ്ട്. ഈ മേഖലകളില്‍ ഉയര്‍ന്നുവരുന്ന ഏതുതരം ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ നാവികസേന സജജമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതുകൂടാതെ മലാക്ക കടലിടുക്കില്‍ സൂക്ഷ്മനിരീക്ഷണത്തിനായി അന്തര്‍വാഹിനി കപ്പലുകള്‍ ആളില്ലാ വിമാനങ്ങള്‍, സെന്‍സറുകള്‍ എന്നിവ വിന്യസിക്കാനും നാവികസേനയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button