കൊച്ചി ; ഇന്ത്യന്‍ ഓയില്‍ തങ്ങളുടെ 120ാമത്തെ ഏവിയേഷന്‍ ഇന്ധന സ്റ്റേഷന് കമ്മീഷന് ചെയ്തു. ദില്ലിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിനായി ഇന്ധനം നിറച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബീഹാറിലെ ദര്‍ഭംഗയിലാണ് പുതിയ ഏവിയേഷന്‍ ഇന്ധന സ്റ്റേഷന് കമ്മീഷന് ചെയ്തത്.
2018 ല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റീജിയണല്‍ കണക്റ്റിവിറ്റി സ്കീം (ആര്‍സിഎസ്) പ്രകാരം ഈ വിമാനത്താവളത്തില്‍ ഇന്ധന ഫാം സൗകര്യം വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ ഓയിലിനെ തിരഞ്ഞെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം അവസാനത്തോടെ മുഴുവന്‍ സൗകര്യങ്ങളോടെ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ഇന്ത്യന്‍ ഓയില്‍ ഏവിയേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഓണ്‍വീല്‍ ഏവിയേഷന്‍ ഫ്യൂവല്‍ സ്റ്റേഷന് (എ.എഫ്.എസ്) സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മൂന്ന് ദൈനംദിന വിമാനങ്ങളുടെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കോര്പ്പറേഷന് മൂന്ന് ഇന്ധന റീഫ്യുവല്ലറുകള് തയ്യാറാക്കിയിട്ടുണ്ട്.
സെന്‍ട്രല്‍ ബീഹാറിലെ ദര്‍ഭംഗ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഈ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.