BUSINESSBUSINESS NEWS

ഇന്ത്യന്‍ ഓയിലിന്റെ ട്രീ ചീയേഴ്‌സ് പരിപാടിക്ക് തുടക്കമായി

കൊച്ചി : പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ട്രീ ചീയേഴ്‌സ് പരിപാടി ആരംഭിച്ചു. പുതിയ വാഹനത്തില്‍ ഏതെങ്കിലും ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവരുടെ പേരില്‍ അതത് പമ്പില്‍ ഒരു വൃക്ഷത്തൈ നടുക എന്നതാണ് ട്രീ ചീയേഴ്‌സ് പരിപാടി.
ഇവര്‍ക്ക് ബോണസ് റിവാര്‍ഡ് പോയിന്റിനൊപ്പമുള്ള എക്‌സ്ട്രാ റിവാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാമില്‍, കോപ്ലിമെന്ററി അംഗത്വവും നല്‍കും. നാലുചക്ര, ഇരുചക്ര, ത്രിചക്ര വാഹനങ്ങള്‍ക്കെല്ലാം ഇത് ലഭ്യമാണ്.
വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍, പേര്, വാഹനത്തിന്റെ വിവരങ്ങള്‍ എന്നിവ പെട്രോള്‍ പമ്പില്‍ നല്‍കണം. വൃക്ഷത്തൈയുടേത് ഉള്‍പ്പെടെ ഉള്ള വിശദവിവരങ്ങള്‍ എസ്എംഎസില്‍ ലഭിക്കും. എസ്എംഎസില്‍ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉപഭോക്താവിന് ഒരു ബാഡ്ജ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
ഒരു ഹരിതഭാവിയാണ് ട്രീ ചീയേഴ്‌സിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ്.എം. വൈദ്യ പറഞ്ഞു. നിരവധി നഗരങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും ചെറിയ വനങ്ങള്‍ ഐഒസി സൃഷ്ടിച്ചിട്ടുണ്ട്.
നഗരത്തിന്റെ ശ്വാസകോശം എന്ന് അറിയപ്പെടുന്ന ഇത്തരം ചെറുവനങ്ങള്‍ 13 നഗരങ്ങളില്‍ ഉണ്ട്. 201920ല്‍ 80,000 വൃക്ഷങ്ങള്‍ നടുകയുണ്ടായി.

Related Articles

Back to top button