ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും മുതിര്‍ന്ന സബ്മറീനര് വൈസ് അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു. ന്യൂഡല്‍ഹിയിലെ ബേസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്ത്യന്‍ നാവികസേനയുടെ സീബേര്‍ഡ് പദ്ധതിയുടെ വൈസ് ഡയറക്ടറായിരുന്ന ശ്രീകാന്ത് നേരത്തെ നാഷണല്‍ ഡിഫന്‍സ് കോളജ് ന്യൂക്ലിയര്‍ സേഫ്റ്റി ആന്‍ഡ് കമാന്‍ഡന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ചുമതലകളും വഹിച്ചിരുന്നു.
ഡിസംബര്‍ 31ന് ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് കോവിഡ് അനബബന്ധപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായത്. വൈസ് അഡിമിറല്‍ ശ്രീകാന്തിന്റെ മരണത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.