KERALALATEST

50,000 കോടി മുതല്‍ മുടക്കില്‍ മൂന്ന് വ്യവസായിക ഇടനാഴികള്‍ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി മന്ത്രി തോമസ് ഐസക്. കൊച്ചി പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
കൊച്ചി-പാലക്കാട് വ്യവസായിക ഇടനാഴയില്‍ 10,000 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും 22,000 കോടി രൂപയുടെ തൊഴിലവസരം ഉണ്ടാവുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇതിനായി പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. അതിനുള്ള ആദ്യ ഗഡുവായി 346 കോടി രൂപ കഴിഞ്ഞ ദിവസം കൈമാറി. കിഫ്ബിയില്‍ നിന്നാണ് പണം അനുവദിക്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പസ് കമ്പനിയാണ് ഈ പ്രൊജക്ട് നടപ്പാക്കുക.
ആദ്യ ഘട്ടത്തില്‍ തന്നെ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി, ഫിന്‍ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ അയ്യംപുഴയിലെ 220 ഹെക്ടര്‍ സ്ഥലത്ത് സ്ഥാപിക്കും. ഈ വ്യവസായിക ഇടനാഴിയില്‍ ആദ്യമായി പ്രവര്‍ത്തനക്ഷമമാവാന്‍ പോവുന്ന കേന്ദ്രം ഇതായിരിക്കും. ഇതിനായി 20 കോടി രൂപ ഇതിന് വകയിരുത്തി.
മലബാറിന്റെ വികസനം ലക്ഷ്യമിട്ടാണ് കൊച്ചിമംഗലാപുരം വ്യാവസായിക ഇടനാഴി ഇടനാഴി. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടില്ല. ഇതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 12,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കാപ്പിറ്റല്‍ സിറ്റി റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് മൂന്നാമത്തേത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിന് കിഴക്ക് ഭാഗത്ത് കൂടി വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിമി ദൈര്‍ഘ്യമുള്ള ആറ് വരി പാതയും അതിന് ഇരുവശങ്ങളിലുമായി 10,000 ഏക്കര്‍ നോളജ് ഹബ്ബുകള്‍, വ്യവസായ പാര്‍ക്കുകള്‍ വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ വമ്പന്‍ ശൃംഖലയും സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള കമ്പനി രജിസ്റ്റര്‍ ചെയത് കഴിഞ്ഞാല്‍ ഇതിന് 100 കോടി രൂപ വകയിരുത്തും.
50,000 കോടി മുടക്കുമുതല്‍ വരുന്ന മൂന്ന് വ്യവസായിക ഇടനാഴികളുടെ നിര്‍മാണം 202122 വര്‍ഷങ്ങളിലായി ആരംഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker