AUTOFOUR WHEELER

ഉടന്‍ വരുന്നു… പുതിയ ഇന്നോവ

എംപിവി വിഭാഗത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്സ്ലിഫ്റ്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തിയേക്കും. മുന്‍ മോഡലിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം തലമുറ ഇന്നോവ ക്രിസ്റ്റ നിര്‍മ്മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ ഇന്നോവ ക്രിസ്റ്റയുടെ അവതരണ തീയതി ടൊയോട്ട ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഡീലര്‍ഷിപ്പുകളില്‍ പുതിയ യൂണിറ്റുകള്‍ എത്തിത്തുടങ്ങിയതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ഡീലര്‍ഷിപ്പുകളുടെ സമീപത്തുനിന്നും പകര്‍ത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമമായ റഷ് ലൈന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഏറ്റവും പുതിയ പതിപ്പ് നിരവധി സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഗ്രില്‍, സ്ലീക്കര്‍ ഹെഡ് ലൈറ്റ് യൂണിറ്റുകള്‍ ലഭിക്കും. ഇന്തോനേഷ്യന്‍ വിപണിയില്‍ കൊണ്ടുവന്ന എംപിവിയെ അടിസ്ഥാനമാക്കിയുള്ള ഊഹങ്ങള്‍ സൂചിപ്പിക്കുന്നത് പുതിയ 16 ഇഞ്ച് അലോയ് വീല്‍ വാഹനത്തിന് ഉണ്ടായിരിക്കാമെന്നാണ്. അതേസമയം ക്യാബിന് ധാരാളം സാങ്കേതിക അപ്ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒമ്പത് ഇഞ്ച് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള ആപ്പിള്‍ കാര്‍ പ്ലേ, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയവ ലഭിച്ചേക്കും.
ക്യാബിന്‍ അപ്ഡേറ്റുകള്‍ എതിരാളികളെ മികച്ച രീതിയില്‍ നേരിടാന്‍ വാഹനത്തെ സഹായിക്കും. കിയ കാര്‍ണിവല്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവരെപ്പോലുള്ള എതിരാളികളെ നേരിടാന്‍ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.
2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 2.7 ലിറ്റര്‍ പെട്രോള്‍ മോട്ടോറുമാണ് ഇന്നോവ ക്രിസ്റ്റയുടെ നിലവിലെ ബാച്ചിനെ ശക്തിപ്പെടുത്തുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും എംപിവിക്ക് ഉണ്ട്. ഇവ കാറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിലും ഉണ്ടുപോകാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button