ബെംഗളൂരു: കര്‍ണാടകയിലെ വിസ്ട്രോണ്‍സ് ഐഫോണ്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാര്‍ എസ്എഫ്ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി എം എസ് മുനിസ്വാമി ആക്രമണത്തിന് പിന്നില്‍ എസ്എഫ്ഐ ആണെന്ന് ആരോപിച്ചിരുന്നു.
”ബംഗളരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എസ്എഫ്ഐയാണ്. എസ്എഫ്ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇടത് ആശയം വിനാശകരവും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്” കര്‍ണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു. #േെമിറംശവേരീാൃമറലെൃശസമിവേ എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാംപയിനും എസ്എഫ്ഐ തുടക്കം കുറിച്ചു.
ശബളം വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ശനിയാഴ്ച ഫാക്ടറി തൊഴിലാളികള്‍ പ്രതിഷേധിച്ചത്. 150ഓളം പേര് പങ്കെടുത്ത പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട സാഹചര്യത്തില്‍ ഉടന്‍ ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബാര്‍ പറഞ്ഞു. അതേസമയം, തൊഴിലാളി ചൂഷണത്തിനെതിരായ പ്രതിഷേധമാണ് ഫാക്ടറിയിലുണ്ടായതെന്ന് എഐടിയുസി വ്യക്തമാക്കി. തൊഴിലാളി ചൂഷണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും എഐടിയുസി കുറ്റപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് തൊഴിലാളികള്‍ കമ്പനി അടിച്ചുതകര്‍ത്തത്. ഫാക്ടറിക്കുമുമ്പിലുണ്ടായിരുന്ന രണ്ടു വാഹനങ്ങള്‍ക്കു തീവെക്കുകയുംചെയ്തു. മാസങ്ങളായി ശമ്പളം മുടങ്ങിയതും അധികസമയം ജോലിചെയ്യേണ്ടിവരുന്നതുമാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.