BREAKING NEWS

ലൈഫ് കരാറുകാരന്‍ സന്തോഷ് ഈപ്പന്റെ സമ്മാനമായ വിവാദ ഐഫോണില്‍ ഒന്ന് ശിവശങ്കറിന്റെ കൈയില്‍

കൊച്ചി: ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാന്‍ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്നതു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു ശിവശങ്കര്‍.
ലൈഫ് പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരു ഫോണ്‍ ലഭിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം രാഷ്ട്രീയ വിവാദവുമായി.
എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയ്‌സില്‍ അഞ്ചു ഫോണുകള്‍ക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്‍കിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യും. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോണ്‍കൈമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണു സിബിഐ നിലപാട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker