ന്യൂഡല്‍ഹി: 14 ാമത് എപിഎല്‍ സീസണിന്റെ തുടക്കം കുറിക്കുന്ന മിനി താരലേലം ചെന്നൈയില്‍ ്അടുത്ത മാസം 18ന് നടക്കും. ലേല വേദി ചെന്നൈയിലായിരിക്കും മലയാളി ക്രിക്കറ്റ് താരം ശീശാന്ത്, സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ ലേലത്തിന്റെ ഭാഗമാകും.
ലേലത്തിന്റെ പ്രാരംഭമായി വിവിധ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു.അതേപോലെ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനു കൈമാറി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിലവില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുടെ ലിസ്റ്റ് നല്കി. 10 കളിക്കാര്‍. ഹൈദരാബാദ് സണ്‍ റൈസേഴ്സ് അഞ്ച് കളിക്കാരുടെ പേരുകള്‍ മാത്രമെ നല്കിയട്ടുള്ളു.
പ്രമുഖ വിദേശ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, ഷെല്‍ഡ്രണ്‍ കോട്രാല്‍, ജെയിംസ് നീഷാം, ക്രിസ് ഗ്രീന്‍, ടോം ബാന്റണ്, നാഥന് കോട്രാല്‍, ജെയിംസ് പാറ്റിസണ്, ടോം കറന്, ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, മോയിന്‍ അലി, ഇസ്രു ഉഡാന, അലക്സ് കറേ, മുജീബുര്‍ റഹ്മാന്, ഹാര്‍ദസ് വില്‍ജ്യോന്‍, ഹാരി ഗെര്‍നി, കീമോ പോള്‍, സന്ദീപ് ലാമിച്ചെ, ജേസണ്‍ റോയ് എന്നിവര്‍ ലേലത്തിന്റെ ഭാഗമാകും.