LATESTNATIONAL

‘അന്യഗ്രഹ ജീവി’ പറന്നിറങ്ങി കനാലില്‍ നിലയുറപ്പിച്ചു, ജനംഞെട്ടിവിറച്ചു, പിന്നല്ലേ അറിഞ്ഞത് ആള് വേറെയാണെന്ന്

നോയിഡ: ആകാശത്തിലൂടെ പറന്ന ഭീമന്‍ ബലൂണ്‍ ഗ്രേറ്റര്‍ നോയിഡയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ആശങ്കയുടെ മണിക്കൂറുകള്‍. കാര്‍ട്ടൂണ്‍ കഥാപാത്രമായ അയണ്‍മാന്റെ രൂപസാദൃശ്യമുള്ള ഭീമന്‍ ബലൂണാണ് ഗ്രേറ്റര്‍ നോയിഡ ധന്‍കൗറിലെ ജനങ്ങളെ മുള്‍മുനയില്‍നിര്‍ത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
ആകാശത്തിലൂടെ പറന്നുവന്ന ‘അന്യഗ്രഹ ജീവി’ കനാലില്‍ നിലയുറപ്പിച്ചതോടെയാണ് ജനങ്ങള്‍ ശരിക്കും ഭയന്നത്. ഭീമന്‍ ബലൂണ്‍ ഏതോ വലിയ അന്യഗ്രഹ ജീവിയാണെന്നായിരുന്നു നാട്ടുകാരുടെ കണ്ടെത്തല്‍. വിവരമറിഞ്ഞ് നിരവധിപേര്‍ കനാലിന് സമീപത്തേക്ക് ഓടിയെത്തി. ഒടുവില്‍ പോലീസെത്തി ഇതൊരു ബലൂണാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്.
അയണ്‍മാന്റെ രൂപസാദൃശ്യമുള്ള ഭീമന്‍ ബലൂണ്‍ കണ്ടാണ് നാട്ടുകാര്‍ അന്യഗ്രഹജീവിയാണെന്ന് തെറ്റിദ്ധരിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറെനേരം വായുവില്‍ പറന്നുകളിച്ച ബലൂണ്‍ കാറ്റ് പോയപ്പോള്‍ കനാലിലെ കുറ്റിച്ചെടികള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് കാരണം ബലൂണ്‍ ഇളകികളിക്കുകയും ചെയ്തു. ഇത് കണ്ടാണ് ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിച്ചതെന്നും അന്യഗ്രഹ ജീവിയാണെന്ന് തെറ്റിദ്ധരിച്ചതെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button