കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് ഇരയായവരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
ഉന്നതവിദ്യാഭ്യാസ പരിശീലനങ്ങള്‍ നല്കുന്ന പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ചാവേര്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. തുടര്‍ന്നാണ് സ്ഫോടനം സംഭവിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ആക്രമണത്തില്‍ 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐഎസ് രംഗത്തെത്തി. ജനക്കൂട്ടത്തിനിടയിലേക്ക് കടന്ന് ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നെന്ന് സാമൂഹ്യമാധ്യമത്തിലൂടെ ഐഎസ് അവകാശപ്പെട്ടു.