LATESTFOOTBALLSPORTS

മുംബൈ അജയ്യരായി കുതിക്കുന്നു

ബാംബോലിം : ഐ,എസ്.എല്‍ ഏഴാം സീസണില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ചു മുംബൈ സിറ്റി 12 പോയിന്റോടെ ഒന്നാം സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു
മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു് സെര്‍ജിയോ ലൊബേറയുടെ മുംബൈ സിറ്റി എഫ്.സി പരാജയപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി ആഡം ലെ ഫോന്‍ഡ്രെ, ഹെര്‍നാന്‍ സന്താന എന്നിവരും ചെന്നൈയിന്റെ ഏക ഗോള്‍ ജാക്കുബ് സില്‍വെസ്റ്ററും നേടി.
ആവേശകരമായ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയുമായി കളി അവസാനിപ്പിച്ചു.. മുംബൈയുടെ പോയിന്റ് പട്ടികയിലെ മുന്‍തൂക്കത്തിനു തിരിച്ചടി നല്‍കി ചെന്നൈയിനായിരുന്നു ആദ്യ പകുതിയില്‍ മികച്ചു നിന്നതും അതേപോലെ ആദ്യം ഗോള്‍ നേടിയതും. രണ്ട് സുവര്‍ണ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ചെന്നൈയിന്‍ 40ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. സെന്റര്‍ സര്‍ക്കിള്‍ മുതല്‍ വലത്തെ വിംഗിലൂടെ ഒറ്റയ്ക്ക് കുതിച്ച മിഡ് ഫീല്‍ഡല്‍ ലാലിയന്‍സുവാല ചാങ്‌തെ ബോക്‌സിനകത്തു കയറി പരലല്‍ ബോള്‍ ജേക്കബ് സില്‍വെസ്റ്ററിലേക്ക് നല്‍കി. . ഗോളി അമരീന്ദറിനെ കാഴ്ചക്കാരനാക്കി സ്സോവാക്യന്‍ താരം ജാക്കുബ് സില്‍വെസ്റ്റര്‍ ഗോളാക്കി. സില്‍വെസ്റ്റര്‍ ഓഫ് സൈഡായിരുന്നുവെന്ന് മുംബൈ വാദിച്ചുവെങ്കിലും റഫ്‌റി ഗോള്‍ അനുവദിച്ചു. (01)
മുംബൈ ഇതോടെ ഗോള്‍ മടക്കാനുള്ള പോരാട്ടം തുടങ്ങി .ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ മുംബൈ ലക്ഷ്യത്തിലെത്തി. സെറ്റ് പീസുകള്‍ മുതലാക്കുന്നതില്‍ അപാര മികവ് കാണിക്കുന്ന മുംബൈ 49ാം മിനിറ്റില്‍ കിട്ടിയ കോര്‍ണര്‍ ഗോളാക്കി. ഹ്യൂഗോ ബോമസ് എടുത്ത കിക്ക് ചെന്നൈയിന് ഗോളി വിശാല്‍ കെയ്ത് കുത്തിയകറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. പന്ത് മുംബൈ താരങ്ങളുടെ മുന്നില്‍ . ചെന്നൈയിന്റെ ഗോള്‍ മുഖത്തെ പ്രതിരോധ പിഴവും മുതലെടുത്ത മുംബൈയുടെ സ്പാനീഷ് മിഡ് ഫീല്‍ഡര്‍ ഹെര്‍നാന്‍ ഡാനിയേല്‍ സന്താന വലയിലേക്ക് ഹെഡ്ഡ് ചെയ്തു തിരിച്ചുവിട്ടു. (11).
രണ്ടാം പകുതിയില്‍ മുംബൈ കളിയുടെ ഗതി മാറ്റി. സെറ്റ് പീസുകളില്‍ മുംബൈയുടെ കണക്ക് കൂട്ടല്‍ വീണ്ടും ക്ലിക്ക് ചെയ്തു. 74ാം മിനിറ്റില്‍ അനുവദിച്ച ഫ്രി കിക്ക് സെന്റര്‍ സര്‍ക്കിളിനു മു്ന്നില്‍ നിന്ന് അഹമ്മദ് ജാഹു എടുത്ത നെടുങ്കന്‍ ഫ്രീ കിക്ക് റൗളിങ് ബോര്‍ഹസ് ബോക്‌സിനു മുന്നില്‍ നിന്ന ഹ്യൂഗോ ബോമസിലേക്കു മറിച്ചു നല്‍കി. ബോമസ് ഗോള്‍ മുഖത്ത് നിന്ന ആഡം ലെ ഫോന്‍ഡ്രെയ്ിലേക്കും. പകച്ചു നിന്ന ചെന്നൈയിന്‍ ഗോളിയെ ഒരു ഫഌക്കിലൂടെ കബളിപ്പിച്ച ലെ ഫോന്‍ഡ്രെ വലകുലുക്കി (21)
മുംബൈ ലീഡ് നേടിയതോടെ ചെന്നൈയിന്‍ ഗോള്‍ മടക്കാനുള്ള തീവ്ര ശ്രമവും തുടങ്ങി. ഇതോടെ കളി മുംബൈയുടെ ഗോള്‍മുഖത്ത് ഒതുങ്ങി. ജേക്കബ് സില്‍വെസ്റ്റര്‍ .റഫയേല്‍ ക്രിവെല്ലാറോ എന്നിവര്‍ തുടരെ നടത്തിയ ശ്രമങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതില്‍ മുംബൈ വിജയിച്ചു. പ്രതിരോധനിരക്കാരന്‍ മുര്ത്താഡ ഫാളിനാണ് ഇതിനു മുംബൈ നന്ദിപറയേണ്ടത്. ചെന്നൈയിന്റെ സ്റ്റാര#് സട്രേക്കര്‍ ഇസ്മ പരുക്കിനെ തുടര്‍ന്നു കളിക്കളം വിട്ടതോടെ ചെന്നൈയിന്റെ അംഗബലം 10 ആയി ചുരുങ്ങി. അവസാന നിമിഷം ലഭിച്ച കോര്‍ണറില്‍ ജാക്കുബ് സില്‍വെസ്റ്ററിന്റെ ഹെഡ്ഡര്‍ ഇഞ്ച് വ്യത്യാസത്തില്‍ ക്രോസ് ബാറിനു മുകളിലുടെ പുറത്തായതോടെ മുംബൈ വിജയതീരമണിഞ്ഞു. മൊര്‍ത്താഡ ഫാള്‍ കളിയിലെ താരവുമായി
ഒരു ജയം ഒരു സമനില, രണ്ടു തോല്‍വി എന്ന നിലയില്‍ നില്‍ക്കുന്ന നിലവിലെ റണ്ണര്‍ അപ്പായ ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. ഇന്ന് ഈസ്റ്റ് ബംഗാള്‍, ജാംഷെഡ്പൂര്‍ എഫ്.സിയെ നേരിടും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker