ബാംബോലിന്: ആദ്യ പകുതിയില്‍ നേടിയ ഏക ഗോളിലൂടെ മഞ്ഞക്കുപ്പായക്കാരായ ഹൈദരാബാദ് എഫ്.സി വിജയ തുടക്കം കുറിച്ചുഐ.എസ്.എല്‍ ഏഴാം സീസണിലെ നാലാം മത്സരത്തിന്റെ 35ാം മിനിറ്റില്‍ അരിടാനെ സന്താന നേടിയ പെനാല്‍ട്ടി ഗോളിലുടെയാണ് ഹൈദരാബാദിന്റെ ജയം (10 )ഹാളിചരണ്‍ നാര്സരിയും സന്താനയും ചേര്‍ന്ന് നടത്തിയ നീക്കം പെനാല്‍ട്ടി ബോക്സിനകത്ത് വെച്ച് തടയാന്‍ ശ്രമിച്ച ഒഡീഷ ഡിഫെന്‍ഡര്‍ സ്റ്റീവന്‍’ ടെയ്ലറുടെ കൈ പന്തില്‍ കൊണ്ടതിനെ തുടര്‍ന്നായിരുന്നു പെനാല്‍ട്ടി അനുവദിച്ചത് .
രണ്ടാം പകുതിയില്‍ ഫൗളുകള്ക്കായിരുന്നു മുന്‍തൂക്കം. ഗോള്‍ മടക്കാനുള്ള ഒരു ശ്രമവും ഒഡീഷയില്‍ നിന്ന് ഉണ്ടായില്ലഒഡീഷയുടെ മുന്‍ താരം കൂടിയായ സന്താന .ഇതോടെ ഇത്തവണ ഒഡീഷയുടെ ആദ്യ കളിയിലെ വില്ലനായി . പെനാല്‍ട്ടി ഗോളുടമ കൂടിയായ സന്താന ഹീറോ ഓഫ് ദ മാച്ചായി.
കഴിഞ്ഞ വര്‍ഷത്തെ ഫൈനാലിസ്റ്റുകളായ ചെന്നൈ എഫ്സി ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ജംഷാഡ്പൂര് എഫ്സിയെ ് നേരിടും. 2015, 2017 വര്‍ഷങ്ങളില്‍ ജേതാക്കളായ ചെന്നൈക്ക് കഴിഞ്ഞ തവണത്തെ ഫൈനലില്‍ 13നു എ.ടി.കെയോടു തോറ്റ പോരാട്ടത്തിലെ കയ്പ്പകറ്റാന്‍ ആദ്യ മത്സരത്തില്‍ വിജയം അനിവാര്യമാണ്.ജാക്കിചാന്ദ് സിംഗ് അടക്കമുള്ള താരങ്ങളെ ടീമില്‍ പുതുതായി കൊണ്ടുവന്ന് കരുതി തന്നെയാണ് ജംഷഡ്പൂരും കളത്തിലിറങ്ങുന്നത്.