ഫത്തോര്‍ഡ:രണ്ടു കരുത്തന്മാര് മാറ്റുരച്ച പോരാട്ടത്തില്‍ റോയ് കൃഷ്ണ നേടിയ പെനാല്‍ട്ടി ഗോളില്‍ എ..ടി.കെ മോഹന്‍ ബഗാന് 10നു എഫ്.സി ഗോവയെ തോല്‍പ്പിച്ചു.
ഈ ജയത്തോടെ എ.ടി.കെ ആറ് മത്സരങ്ങളില്‍ നാല് ജയത്തോടെ 13 പോയിന്റു നേടി രണ്ടാം സ്ഥാനത്തെത്തി. രണ്ട് ജയം, രണ്ട് സമനില, രണ്ട് തോല്‍വിയടക്കം എട്ടുപോയിന്റുമായി ഗോവ ആറാം സ്ഥാനത്തും .
ഗോവയുടെ ആക്രമണഫുട്ബോളിനെ എ.ടി.കെ പ്രതിരോധം ശക്തമാക്കി തടുത്തു നിര്‍ത്തുന്നതാണ് കാണുവാനായത്. മധ്യനിരക്കാരെ പിന്നിലേക്കു വലിച്ച് അഞ്ച്പേരെ ഡിഫെന്‍സിലേക്ക് എ.ടി.കെ കൊണ്ടുവന്ന കോച്ച് ആന്റോണിയോ ലോപ്പസ് ഹബാസിന്റെ തന്ത്രം വിജയിച്ചു.
കളിയുടെ തുടക്കത്തില്‍ . എ.ടി.കെയുടെ ഫിജിയന്‍ താരം റോയ് കൃഷ്ണയും ഗോവയുടെ നൊഗുവേരയും തമ്മിലായിരുന്നു പന്തിനു പ്രധാന പിടിവലി. രണ്ടു കൂട്ടരും പ്രതിരോധത്തിലേക്കു നീങ്ങിയതോടെ ഗോവയുടെ ഗോള്‍ അടിച്ചുകൂട്ടുന്ന സ്ഥിരം ശൈലി ഇല്ലാതായി. ഇതോടെ കളി പൊതുവെ വിരസമായി. ഇഗോര്‍ അംഗുലോ റോയ് കൃഷ്ണ പോരാട്ടത്തിനു കാത്തിരുന്ന ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കി. ഈ സീസണിലെ ഗോള്‍ മെഷീനായ ഇഗോര്‍ അംഗുലോയ്ക്ക് അനങ്ങുവാന്‍ ഇടം കൊടുത്തില്ല.
40ാം മിനിറ്റില്‍ എ.ടി.കെയുടെ ഡേവിഡ് വില്യംസിന്റെ ബോക്സിനു മുന്നില്‍ നിന്നുള്ള വെടിയുണ്ട ഷോട്ട് ഗോവന്‍ ഗോളി നവാസിനെയും മറികടന്നു നീങ്ങിയെങ്കിലും ഒന്നാം പോസ്റ്റ് തടഞ്ഞു നിര്‍ത്തി. ആദ്യ പകുതിയില്‍ കാണാനായ ഏക സുവര്‍ണാവസരവും ഇതുതന്നെ.
കളി ഗോള്‍ രഹിതമായി അവസാനിക്കുമെന്നു കരുതിയ ഘട്ടത്തിലാണ് എ.ടി.കെ പെനാല്‍ട്ടിയിലൂടെ ഡെഡ് ലോക്ക് പൊളിക്കുന്നത്. റോയ് കൃഷ്ണയെ ബോക്സിനകത്ത് വെച്ച് ഐബാന് ഡോലിങ് കാല്‍വെച്ചു വീഴ്ത്തിയതിനെ തുടര്‍ന്നാണ് പെനല്‍ട്ടി. കിക്കെടുത്ത റോയ് കൃഷ്ണ ഗോളാക്കി മാറ്റി 9(10).
കളി ഇ്ഞ്ചുറി ടൈമിലേക്കു നീങ്ങുമ്പോള്‍ ഗോവയുടെ ് ഗോള്‍ മടക്കിയെന്നു തോന്നിച്ച രണ്ടു ്ശ്രമങ്ങള് ഇ്ഞ്ച് വ്യത്യാസത്തില്‍ അകന്നുപോയി. ആദ്യ ശ്രമം മൈനസ് പാസില്‍ ബോക്സിനു 30 വാര പുറത്ത് നിന്ന് സേവ്യര്‍ ഗാമയുടെ മിന്നല്‍ ശ്രമം എ.ടി.കെ ഗോളി അരിന്ദം കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റി. തുടര്‍ന്നു വന്ന സ്വിങ്ങിങ്ങ് കോര്‍ണറില്‍ എഡു ബേഡിയയുടെ ഹെഡ്ഡര്‍ രണ്ടാം പോസ്റ്റിനെ ഉരുമികടന്നു പോയതോടെ എ.ടി.കെ ആശ്വസിച്ചു.
എ.ടി.കെ മോഹന്‍ബഗാന്റെ അഞ്ചംഗ പ്രതിരോധ സേനയിലെ സെന്റര്‍ ബാക്ക് കാള്‍ മക്ഹ്യൂ കളിയിലെ താരമായി. ഇന്ന് ബെംഗളുരു, ഒഡീഷ എഫ്.സിയെ നേരിടും.