SPORTSFOOTBALL

പെനാല്‍ട്ടി തുലച്ചു, നോര്‍ത്ത് ഈസ്റ്റിനു ആദ്യ തോല്‍വി

വാസ്‌കോ : ഐ.എസ്.എല്‍ ഏഴാം സീസണില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിക്കൊണ്ടിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയ്ക്ക് ആദ്യ തോല്‍വി.
ഐഎസ്എല്ലിന്റെ ചരിത്രത്തിലെ 500ാം മത്സരം എന്ന സവിശേഷതകൂടി നോര്‍ത്ത് ഈസ്റ്റ് ജാംഷെഡ്പൂര്‍ പോരാട്ടിനുണ്ടായിരുന്നു.
53ാം മിനിറ്റില്‍ അനികേത് യാദവിന്റെ ഏക ഗോളില്‍ ജാംഷെഡ്പൂര്‍ എഫ്.സി 10നു നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി. സമനില നേടുവാന്‍ പെനാല്‍ട്ടിയിലൂടെ കൈവരിക്കാന്‍ ലഭിച്ച അവസരം നോര്‍ത്ത്് ഈസ്റ്റ് പാഴാക്കി.
തോറ്റെങ്കിലും രണ്ടു ജയവും നാല് സമനിലകളും കൈമുതലായുള്ള ഹൈ ലാന്‍ഡേഴ്‌സ് നാലാം സ്്ഥാനം തുടരുന്നു. രണ്ടാം ജയത്തോടെ ജാംഷെ്ഡ്പൂര്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.
വിരസമായ ആദ്യ പകുതിയില്‍ പ്രതിരോധനിരക്കാരുടെ കാലുകളില്‍ കളി ഒതുങ്ങിയതോടെ വിരസമായി. ജാംഷെഡ്പൂരിന്റെ ഡിഫെന്‍ഡര്‍മാരായ ക്യാ്പ്റ്റന്‍ പീറ്റര്‍ വില്യം ഹാര്‍ട്ട്‌ലി, സ്റ്റീഫന്‍ എസ്സെ എന്നിവരും നോര്‍ത്ത് ഈസ്റ്റിന്റെ ബെഞ്ചമിന്‍ ലാമ്പോട്ട്, ഡൈലന്‍ ഫോക്‌സ് എന്നിവരുമാണ് കളി നിയന്ത്രിച്ചത്.
53ാം മിനിറ്റില്‍ ജാക്കി ചാന്ദ് സിംഗ്, ഐസക്ക് അനികേത് യാദവ് എന്നിവരുടെ കൂട്ടായ ശ്രമത്തിലാണ് ഗോള്‍ പിറന്നത്. അനികേതില്‍ നിന്നും ഐസക്കിലേക്കും തുടര്ന്നു ജാക്കി ചാന്ദിലേക്കു മൈനസ് ആയും വന്ന പന്ത് ത്രൂ പാസില്‍ അനികേത് വലയിലാക്കി (10). ജാക്കി ചാന്ദിന്റെ ഈ സീസണിലെ മൂ്ന്നാമത്തെ അസിസ്റ്റും കൂടിയായി. അണ്ടര് 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അനികേത്
65ാം മിനിറ്റില്‍ ബോക്‌സിനകത്ത് വെച്ച് ഞ്ചെഞ്ചമിന്‍ ലാബോട്ടിനെ സ്റ്റീഫന്‍ എസ്സെ ഫൗള്‍ ചെയ്തത്തിനെ തുടര്‍ന്നാണ് നോര്‍ത്ത്് ഈസ്റ്റിനു സമനില കൈവരിക്കാന്‍ പെനാല്‍ട്ടി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത ഇദ്രിസ സില്ലയുടെ നീക്കം കണക്കുകൂട്ടിയ ജാംഷെഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ് നേഷ് ഇടത്തേക്കു ഡൈവ് ചെയ്തു ഉശിരന്‍ സേവിലൂടെ പ്ന്ത് തട്ടിയകറ്റി.
80ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ ലോങ് ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചില്ലായിരുന്നുവെങ്കില്‍ ജാംഷെഡ്പൂരിന്റെ വിജയമാര്ജ്ജിന്‍ ഉയരുമായിരുന്നു.. കഴിഞ്ഞ ജാംഷെഡ്പൂരിന്റെ മത്സരങ്ങളില്‍ നിറഞ്ഞു നിന്ന അവരുടെ ഗോള്‍ മെഷീന്‍ നെരിയൂസ് വാല്‍കിസ് മത്സരത്തില്‍ ചിത്രത്തില്‍പ്പോലും ഇല്ലായിരുന്നു.
ഏക ഗോള്‍ മാര്‍ജിന്‍ കാത്തു സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജാംഷെഡ്പൂര്‍ നായകന്‍ പീറ്റര്‍ വില്യം ഹാര്‍ട്ട്‌ലി തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും കളിയിലെ താരമായി. ഇന്ന് ഫത്തോര്‍ഡയില്‍ എഫ്.സി ഗോവ, ചെന്നൈയിന്‍ എഫ്.സിയെ നേരിടും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker