ഫത്തോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാതിരുന്ന ബെംഗഌരു എഫ്.സിയ്ക്കും ഒടുവില്‍ അടിതെറ്റി.. ഇതോടെ ഈ സീസണില്‍ തോല്‍വി അറിയാത്ത ടീമുകളില്ലെന്ന നിലയിലായി.
സമസ്തമേഖലയിലും കരുത്തരായ ടീമെന്നു വിശേഷിപ്പിച്ചിരുന്ന ബെംഗഌരു എഫ്സിയെ ഏക ഗോളിന് എ.ടി.കെ മോഹന്‍ ബഗാന് പരാജയപ്പെടുത്തി ഈ ജയത്തോടെ എ.ടി.കെ പോയിന്റ് പട്ടികയില്‍ മുംബൈ സ്ിറ്റിയോടൊപ്പം 16 പോയിന്റായി എന്നാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള മുംബൈയുടെ ഒന്നാം സ്ഥാനം തട്ടിയെടുക്കാനായില്ല. 12 പോയിന്റോടെ ബെംഗഌരുവിനാണ് മൂന്നാം സ്ഥാനം.
33ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത് .. കാള്‍ മക്ഹ്യൂവിന്റെ നീണ്ട ലോബ് ബോക്സിനു മുന്നില്‍ സ്വീകരിച്ച ഡേവിഡ് വില്യംസ് ബെംഗഌരുവിന്റെ മുന്നു കളിക്കാരെ ഡ്രിബിള്‍ ചെയ്തു കിട്ടിയ ഗ്യാപ്പിലൂടെ പന്ത് നേരെ നെറ്റ് ലക്ഷ്യമാക്കി (10) ബഗാന്റെ മുന്നേറ്റ നിരയിലെ പ്രധാന ഭീഷണിയായ റോയ് കൃഷ്ണയെ വിടാതെ പിന്തുടര്ന്നിരുന്ന ബെംഗഌരു പ്രതിരോധ നിര ഡേവിഡ് വില്യംസ് അപകടം വിതക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.
ബഗാനെതിരെ ഗോള്‍ മടക്കാനുള്ള വാശിയൊന്നും കളിയില്‍ പുറത്തെടുക്കാന്‍ ബെംഗഌരുവിനു കഴിഞ്ഞില്ല. അതേസമയം ബഗാന് നിശ്ചയദാര്‍ഢ്യത്തോടെ എതിരാളികളെ നേരിടുകയും ചെയ്തു.
കളിയില്‍ ഉടനീളം രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ബോള്‍ പൊസിഷനില്‍ 51 ശതമാനം ബെംഗഌരുവിനാണ്. എന്നാല്‍ 1)ഷോട്ടുകള്‍ ബെംഗളുരു തൊടുത്തുവിട്ടപ്പോള്‍ ഓണ്‍ ടാര്‍ജറ്റില്‍ വന്നത് കേവലം രണ്ടു ഷോട്ടുകള്‍ മാത്രമാണ്. അതേസമയം ബഗാന് ഒന്‍പത് ഷോട്ടുകളില്‍ നാലെണ്ണ ഓണ്‍ ടാര്‍ജറ്റില്‍ എത്തിച്ചു. ഗോള്‍ നേടിയ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള മുന്‍ നിരതാരം ഡേവിഡ് വില്ല്യംസ് കളിയിലെ താരമായി.