LATESTFOOTBALLSPORTS

നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളച്ച് ഒഡീഷ

ബാംബോലിം : ഐ.എസ്.എല്‍ ഏഴാം സീസണില്‍ ഇതുവരെ ഒരു ജയവും നേടാനാകാത്ത ടീമുകളുടെ പട്ടികയില്‍ നിന്നും ഒഡീഷയ്ക്കു മോചനമായില്ല. ആദ്യ വിജയം അകലെയാണെങ്കിലും ഏഴാം മത്സരത്തില്‍ ഒഡീഷ നാലാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 22നു സമനിലയില്‍ പിടിച്ചു നിര്‍ത്തി. ഒഡീഷയോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ മാത്രമെ ഇതുവരെ ഒരു ജയവും നേടാന്‍ കഴിയാത്ത ടീമുകളായി ഇനി അവശേഷിക്കുന്നുള്ളു.
കടലാസില്‍ മുന്‍തൂക്കം ഉണ്ടായിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഒഡീഷ 23ാം മിനിറ്റില്‍ ഗോള്‍ നേടി. ഹെന്‍ഡ്രി ആന്റണിയുടെ പാസില്‍ ഹൈലാന്‍ഡേഴ്‌സിന്റെ ഗോള്‍മുഖത്തു നിന്നും സ്വന്തം ഹാഫിലേക്കു തിരിഞ്ഞ ഡീഗോ മൗറീഷ്യോ എതിരാളികളു#െ കണക്ക്കൂടടല്‍ തെറ്റുച്ചു ഒന്നു വെട്ടിത്തിരിഞ്ഞ ശേഷം നേരെ ഗോള്‍വല ലക്ഷ്യമാക്കി. നിലം പറ്റെ വന്ന ഗ്രൗണ്ടര്‍ വലയിലക്കു കുതിക്കുന്നത് കണ്ടു നില്‍ക്കാനെ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധനിരക്കാര്‍ക്കു കഴിഞ്ഞുള്ളു. (10) ഗോള്‍ നേടിയശേഷം ഒഡീഷയുടെ ഭാഗത്തു നിന്നും ലീഡ് വര്‍ധിപ്പിക്കാനുള്ള ശ്രമം ഒന്നും കണ്ടില്ല. മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് തുടരെ സമനില ഗോളിനു ശ്രമിച്ചു. ഇടവേള വിസിലിനു തൊട്ടുമുന്‍പ് ഒന്നാംപകുതിയുടെ ഇഞ്ചുറി ടൈമില്‍ തന്നെ (47ാം മിനിറ്റില്‍) ഹൈലാന്‍ഡേഴ്‌സ് കാത്തിരുന്ന ഗോള്‍ കണ്ടെത്തി.
ഡീഗോ മൗറീഷ്യോ അശുതോഷ് മെഹ്ത്തയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കിലാണ് തുടക്കം. കിക്കിനെ തുര്‍ന്നു പന്ത് ലഭിച്ച അശുതോഷ് മെഹ്ത ഗോള്‍ മുഖത്തേക്ക് നീട്ടിക്കൊടുത്ത ലോബില്‍ ചാടി ഉയര്‍ന്ന ബെഞ്ചമിന്‍ ലാംബോട്ട് ക്യാപ്റ്റന്റെ കളി പുറത്തെടുത്തു . പറന്നു വന്ന പന്ത് മിന്നല്‍ വേഗത്തില്‍ വായുവിലുയര്‍ന്ന് തലകൊണ്ട് ചെത്തി വലയിലാക്കി (11)
രണ്ടാം പകുതി നോര്‍ത്ത് ഈസ്റ്റിന്റെ ഗോളിലൂടെയാണ് തുടക്കം. ബോക്‌സിലേക്കു പന്തുമായി കുതിച്ച ക്വെസി അപ്പിയയെ ഡൈവ് ചെയ്തു താഴെ വീണു പന്തടിക്കുന്നതില്‍ നിന്നും തടഞ്ഞ ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിംഗാണ് ഇതിനു വഴിയൊരുക്കിയത്. അര്‍ഷ്ദീപിനു കാര്‍ഡും നോര്‍ത്ത് ഈസ്റ്റിനു അനുകൂലമായി പെനാല്‍ട്ടിയും വിധിച്ചു.കിക്കെടുത്ത ക്വെസി അപ്പിയ വലകുലുക്കി (21) 65ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നില്‍
എന്നാല്‍ ഏറെ വൈകാതെ ഒഡീഷ തിരിച്ചടിച്ചു സമനില നേടി. 68ാം മിനിറ്റില്‍ ഒഡീഷ ഗോള്‍ മടക്കി. ത്രോ ഇന്നിനെ തുടര്‍ന്നാണ് സമനില ഗോള്‍ വരുന്നത്. പന്ത് സ്വീകരിച്ച ജെറി യില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ താരം അലക്‌സാണ്ടര് കോള്‍ അസാധ്യമായ ആംഗിളില്‍ രണ്ടാം പോസ്റ്റിന്റെ മൂലയിലേക്കു ഡയഗണല്‍ ഷോട്ട് തൊടുത്തുവിടുകയായിരുന്നു (22). രണ്ടാം പകുതി ഇതോടെ ആവേശകരമായി. പക്ഷേ, ഗോള്‍ മാത്രം വന്നില്ല.
ഈ സമനിലയോടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വി എന്ന നാണക്കേട് ഒഡീഷ ഒഴിവാക്കി. സമനില ഗോള്‍ കണ്ടെത്തിയ ഒഡീഷയുടെ അലക്‌സാണ്ടര്‍ കോള്‍ കളിയിലെ താരമായി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker