LATESTFOOTBALLSPORTS

ബെംഗഌരുവിനെ ഞെട്ടിച്ചു, ജാംഷെഡ്പൂരിനു അട്ടിമറി ജയം

ഫത്തോര്‍ഡ : കരുത്തരായ ബെംഗളുരു എഫ്.സിയെ ഏക ഗോളിന് അട്ടിമറിച്ചു ജാംഷെഡ്പൂര്‍ എഫ്.സി ഐ.എസ്.എല്‍ ഏഴാം സീസിന്റെ പോയിന്റ് പട്ടികയിലെയും , ബെംഗളുരുവിന്റെ സ്ഥാനം പിടിച്ചെടുത്തു . ബെംഗളുരു സ്വന്തമാക്കി വെച്ചിരുന്നു മൂന്നാം സ്ഥാനം ഇനി ഈ വര്‍ഷം ജാംഷെഡ്പൂരിന് 16 പോയിന്റ് വീതം നേടിയ മുംബൈ സിറ്റി എഫ്.സിയും എ.ടി.കെയും ആദ്യ സ്ഥാനങ്ങളില്‍ തുടരുന്നു. 13 പോയിന്റോടെ ജാംഷെ്ഡ്പൂര്‍ മൂ്ന്നാം സ്ഥാനവും ബെംഗളുരു 12 പോയിന്റോടെ നാലാം സ്ഥാനത്തും .
79ാം മിനിറ്റില്‍ നൈജീരിയയില്‍ നിന്നുള്ള സെന്റര്‍ ഡിഫെന്‍ഡര്‍ സ്റ്റീഫന്‍ എസ്സെയുടെ ഹെഡ്ഡറിലൂടെയാണ് ജാംഷെ്ഡ്പൂരിന്റെ വിജയഗോള്‍. ഈ സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടിയ പ്രതിരോധനിരക്കാരനായി മാറിക്കഴിഞ്ഞ സ്റ്റീഫന്‍ എസ്സെയുടെ അക്കൗണ്ടില്‍ ഇതോടെ മൂന്നു ഗോളായി.
എന്നാല്‍ ജാംഷെഡ്പൂരിന്റെ വിജയത്തിന്റെ ക്രെഡിറ്റ് കളിയിലെ താരമായി മാറിയ മലയാളി ഗോള്‍ കീപ്പര്‍ ടി.പി.രഹ് നേഷിനു നല്‍കേണ്ടി വരും. അരഡസനോളം ഗോള്‍ എന്നുറച്ച ബെംഗഌരുവിന്റെ ശ്രമങ്ങളാണ് രഹ് നേഷ് എന്ന ഒറ്റയാള്‍ പട്ടാളം തകര്‍ത്തുകളഞ്ഞത്.
അതേപോലെ ഗോള്‍ രഹിതമായ ഒന്നാം പകുതിയെ നിയന്ത്രിച്ചതും രണ്ടു ടീമുകളുടേയും ഗോള്‍ കീപ്പര്‍മാരായിരുന്നു. ജാംഷെഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി.രഹ്‌നേഷ് മുന്നു തവണ ക്ലീന്‍ ഗോളായി മാറേണ്ടി ബെംഗളുരുവിന്റെ ശ്രമങ്ങളാണ് തടഞ്ഞത്. മറുവശത്ത് ബെംഗഌരുവിന്റെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും മികച്ചു നിന്നു.
33 ാം മിനിറ്റില്‍ രഹ് നേഷിന്റെ ഈ സീസണിലെ തന്നെ ഏറ്റവും മനോഹരമായ സേവിനും സാക്ഷ്യം വഹിച്ചു. ക്ലെയ്റ്റണ്‍ സില്‍വയുടെ കാലില്‍ നിന്നും പന്തു തട്ടിമറ്റിയ രഹ്‌നേഷ് വീണ്ടും ബോക്‌സിനകത്ത് വട്ടം തിരഞ്ഞ് പന്ത് രണ്ടാം വട്ടം ചാടി വീണ് കുത്തിയകറ്റി രക്ഷപ്പെടുത്തിയതും മത്സരത്തിന്റെ ഹൈലൈറ്റായി. . 38ാം മിനിറ്റില്‍ ബെംഗളുരു ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയുടെ ഇടംകാല്‍ ഷോട്ട് പോസ്റ്റിനെ ഉരുമി പുറത്തേക്ക് പോയതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി .
രണ്ടാം പകുതിയില്‍ 63ാം മിനിറ്റില്‍ ബോക്‌സിനു മുന്നില്‍ കിട്ടിയ ജാംഷെഡ്പൂരിനു ലഭിച്ച ഫ്രീ കിക്കില്‍ ആദ്യം സറ്റീഫന്‍ എസ്സെയും കൂട്ടപ്പൊരിച്ചിലിനിടെ രണ്ടാം വട്ടം പീറ്റര്‍ ഹാര്‍ട്ട്‌ലി ഗോള്‍ വലയിലേക്കു കോരിയിട്ട പന്ത് ഗുര്‍പ്രീത് അത്ഭുതകരമായി രക്ഷപ്പെടുത്തി.
79ാം മിനി്റ്റില്‍ ജാംഷെഡ്പൂരിന്റെ ഗോള്‍ വന്ന വഴി ഫ്രീ കിക്കിനെ തുടര്‍ന്നാണ്. ഐറ്റര്‍ മോണ്‍റോയി എടുത്ത കിക്ക് ആദ്യം ലഭിച്ച അലക്‌സാണ്ടര്‍ ലിമ കൂട്ടുകാരന്‍ അനികേത് യാദവിനു നല്‍കി. അനികേതിന്റെ ഹാഫ് വോളി ബോക്‌സിനകത്തു കയറിയ സ്റ്റീഫന്‍ എസ്സെ ഹെഡ്ഡറിലൂടെ വലയിലാക്കി. ഗോള്‍ ലൈനും കഴിഞ്ഞു അകത്തു കയറിയ പന്ത് ഉടനടി പ്രദീക് ചൗധരി പുറത്തേക്ക് അടിച്ചകറ്റി. എന്നാല്‍ റഫ്‌റി വളരെ കൃത്യമായി ഗോള്‍ എന്നു വിധിയെഴുതി.
സെറ്റ് പീസ് അവസരങ്ങളില്‍ എതിരാളികളെ വിറപ്പിക്കുന്ന ബെംഗളുരുവിനു സമനില ഗോളിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു 85ാം മിനിറ്റില്‍ കിട്ടിയ കോര്‍ണര്‍ കിക്ക് . ഡിമാസ് ഡെല്‍ഗാഡോ എടുത്ത അളന്നു കുറിച്ച കോര്ണര്‍ അവസരത്തിനൊത്തുയര്‍ന്നു രാഹുല്‍ ബെക്കെ ഹെഡ്ഡറിലൂടെ നെറ്റ് ലക്ഷ്യമാക്കി.എന്നാല്‍ മത്സരം സ്വന്തം പേരിലാക്കിയ ടി.പി രഹ്‌നേഷ് ജാംഷെഡ്പൂരിന്റെ രക്ഷകനായി ഉയര്‍ന്നു പന്ത് കൈകളില്‍ ഒതുക്കി. . ഇതോടെ ബെംഗളുരു തോല്‍വി സമ്മതിച്ചു.

Related Articles

Back to top button