തിലക് മൈതാന്‍(ഗോവ):നിലവിലുള്ള റണ്ണര്‍ അപ്പും രണ്ട് തവണ ജേതാക്കളുമായ ചെന്നൈയിന് എഫ് സി ക്ക് വിജയതോടെ തുടക്കം ഐ.എസ് എല്‍ ഏഴാം സീസണിന്റെ അഞ്ചാം മത്സരത്തില്‍ ചെന്നൈയിന് എഫ് സി 21 നു ജാംഷെഡ്പുരിനെ പരാജയപ്പെടുത്തി.
മൂന്ന് ഗോളും വന്നത് ഒന്നാം പകുതിയില്‍. ‘ വേഗതയേറിയ ഗോളിനും മത്സരം സാക്ഷ്യം വഹിച്ചു.
കിക്കോഫിനു തൊട്ടുപിന്നാലെ ചെന്നൈയിന് വല കുലുക്കി ‘ ഇസ്മായേല്‍ കോണ്കാല്വസിന്റെ ( ഇസ )കട്ട് പാസില്‍ ബോക്സിനു മുന്നില്‍ നിന്നു അനിരുദ്ധ് താപ്പ യുടെ വെടിയുണ്ട ഷോട്ട് ജാംഷഡ്പൂര്‍ എഫ് സി ഗോളി രഹ്നേഷ് നിസഹായ? (1 0)
സമയം 56 സെക്കന്റ് . 25 ാം മിനിറ്റില്‍ ചെന്നൈയിന്റെ ‘രണ്ടാം ഗോള്‍
ചാങ്തെയെ ബോക്സിനകത്ത് ഫഭ? ചെയ്തതിനു കിട്ടിയ പെനാല്‍ട്ടി ഇസ വലയിലാക്കി (20).
37 ാം മിനിറ്റില്‍ ജംഷെഡ്പൂര്‍ ഗോള്‍ മടക്കി ‘ലിത്വാനിയന്‍ സ്ട്രൈക്കര്‍ നെരിയുസ് വാല്‍ക്കിസിന്റെ വക (21).. ജാക്കി ചന്ദിന്റെ ക്രോസ് വാല്‍ക്കിസിന്റെ ബുള്ളറ്റ് ഹെഡര്‍ വലയിലേക്ക് .ഈ സീസണിലെ ആദ്യ ഇന്ത്യന്‍ ഗോളുടമ അനിരുദ്ധ് താപ്പ കളിയിലെ താരമായി. ഫത്തോര്‍ഡയില്‍ ഗോവയും മുംബൈയും ഏറ്റുമുട്ടും.