LATESTFOOTBALLSPORTS

പത്തുപേരുമായി കളിച്ച മഞ്ഞപ്പട ജയിച്ചുജോര്‍ഡന്‍ മറെയ്ക്ക് ഇരട്ട ഗോള്‍

ബാംബോലിം : പത്തുപേരായി ചുരുങ്ങിയ കേരള ബ്ലാസ്റ്റേ്‌സിനു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അവിശ്വസനീയ ജയം. അവസാന വിസില്‍ വരെ ത്രില്‍ നിറഞ്ഞ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായി നിന്ന ജാംഷെഡ്പൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ തന്നെ ജാംഷെഡ്പൂരിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയാണിത്. . 67ാം മിനിറ്റില്‍ ലാല്‍റുവതാര രണ്ടാം മഞ്ഞക്കാര്‍ഡ്ും ഒപ്പം ചുവപ്പ്കാര്‍ഡും വാങ്ങി പുറത്തായതും. അതിനുശേഷം ഓസ്‌ട്രേലിയന്‍ മുന്‍ നിരതാരം ജോര്‍ഡന്‍ മറെയുടെ ഇരട്ടഗോള്‍ പ്രഹരവും മത്സരം അവിസ്മരണീയമാക്കി.
. കോബ്രയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോര്‍ഡന്‍ മറെയുടെ ഇരട്ട ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ അപൂര്‍വ വിജത്തിലെത്തിച്ചത്. മറെ തന്നെ കളിയിലെ താരവുമായി
ആദ്യ പകുതിയില്‍ രണ്ടു ടീമുകളും 11നു സമനില പിടിച്ചു നിന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ 22ാം മിനിറ്റില്‍ സിംബാവെയില്‍ നിന്നുള്ള പ്രതിരോധനിരക്കാരന്‍ കോസ്റ്റ നമുനേസുമുന്നിലെത്തിച്ചു.പക്ഷേ, 36ാം മിനിറ്റില്‍ ലിത്വാനിയന്‍ ഫോര്‍വേര്ഡ് നെരിയൂസ് വാല്‍ക്കിസ് ജാംഷെ്ഡ്പൂരിനു സമനിലനേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ പത്തുപേരുമായി പോരാടിയ ബ്ലാസ്‌റ്റേഴ്‌സിനു ജോര്‍ഡന്‍ മറെയുടെ ഇരട്ട ഗോളുകള്‍ (79, 82) 31നു മുന്‍തൂക്കം നേടിക്കൊടുത്തുവെങ്കിലും
84ാം മിനിറ്റില്‍ വാല്‍സ്‌കിസ് രണ്ടാം ഗോള്‍ നേടിയതോടെ മത്സരം ത്രില്‍ നിറഞ്ഞതായി. പിന്നീട് ഓരോ മിനിറ്റും യുഗങ്ങളായി മാറി. പതിവ് ദുരന്തം ആവര്‍ത്തിക്കാതെയും സമനില ഗോള്‍ വഴങ്ങാതെയും 32 എന്ന നിലയില്‍ ഫൈനല്‍ ഫിസില്‍ വന്നതോടെ മഞ്ഞപ്പട ആഹ്ലാദ നൃത്തം ചവിട്ടി.
കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. അതേപോലെ അസാധാരണ ഫോര്‍മേഷനില്‍ 4411 എന്ന നിലയിലാണ് കളിക്കാരെ കിബു വിക്കൂഞ്ഞ ടീമിനെ വിന്യസിച്ചത്.
മുന്നാം മിനിറ്റില്‍ തന്നെ ജാംഷെഡ്പൂരിന്റെ ്അനികേഷ് യാദവ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പോസ്റ്റിനെ വിറപ്പിച്ചു. യാദവിന്റെ കുറ്റനടി ബ്ലാസ്റ്റേഴ്‌സ് ഗോളിയെയും മറികടന്നു വന്ന വെടിയുണ്ട പോലുള്ള ഷോട്ട് പോസ്റ്റില്‍ തട്ടിത്തെരിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഉടനടി തിരിച്ചുവരവ് നടത്തി.
12 ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കിട്ടിയ അവസരം തുലച്ചു. മുന്നു ജാംഷെഡ്പൂര്‍ കളിക്കാര്‍ക്കിടയിലൂടെ ഗാരി ഹൂപ്പര്‍ വെള്ളിത്തളികയില്‍ എന്ന പേലെ നല്‍കിയ ത്രൂ പാസ് ജോര്‍ഡന്‍ മറെ പുറത്തേക്ക് അടിച്ചു കളഞ്ഞു. 23ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതിനു പ്രായശ്ചിത്തം ചെയ്തു. ഫക്കുണ്ടോ പെരേര എടുത്ത ഫ്രീ കിക്ക് ബോക്‌സിനകത്തേക്ക് പറന്നു. ജാംഷെഡ്പൂര്‍ ഗോളി രഹ് നേഷിന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് തന്നെ കോസ്റ്റ നമുനേസു ഹെഡ്ഡറിലൂടെ വലയിലേക്ക് എത്തിച്ചു. ഒപ്പം കോസ്റ്റയും വലയില്‍. (10) അടുത്ത മിനിറ്റില്‍ ജാംഷെഡ്പൂരിന്റെ വാല്‍സ്്കിസിന്റെ ഹെഡ്ഡര് ഉശിരന്‍ സേവിലൂടെ അല്‍ബിനോ രക്ഷപ്പെടുത്തി. എന്നാല്‍ സന്തോഷം ഏറെ നീണ്ടു നിന്നില്ല. ബോക്‌സിനു മുന്നില്‍ വെച്ചു അലക്‌സാണ്ടര്‍ ലിമയ്‌ക്കെതിരെ ലാല്‍റുവതാര നടത്തിയ അനാവാശ്യ ടാക്ലിങ് ഫ്രീ കിക്കിനു വഴിയൊരുക്കി. കിക്കെടുത്ത വാല്‍സ്‌കിസ് ബ്ലാസ്്‌റ്റേഴ്‌സ് കളിക്കാരുടെ മുകളിലൂടെ പന്ത് കൃത്യമായി വളച്ചു മഴവില്‍ പോലെ ഗോള്‍ വലയിലെത്തിച്ചു (11).
ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ജോര്‍ഡന്‍ മറെയെ സ്റ്റീഫന്‍ എസ്സെ മതില്‍ കെട്ടിയപോലെ തട്ഞ്ഞു നിര്‍ത്തി. രണ്ടാം പകുതിയില്‍ ലിമയുടെ ക്രോസില്‍ ജാക്കി ചാന്ദിന്റെ ഷോട്ട് ഭാഗ്യത്തിനു ക്രോസ് ബാറിലും രണ്ടാം പോസ്റ്റിലും തട്ടി പുരത്തേക്കു നീങ്ങി. എന്നാല്‍ ഈ ഭാഗ്യം നീണ്ടു നിന്നല്ല. ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോളിനു വഴിയൊരുക്കിയ ഫൗള്‍ നടത്തിയ ലാല്‍റുവ താര വീണ്ടും വില്ലനായി. ഇത്തവണ ജാക്കി ചാന്ദിനെ ഫൗള്‍ ചെയ്തതോടെ രണ്ടാം മഞ്ഞക്കാരഡിനും ചുവപ്പ് കാര്ഡും ലാല്‍റുവതാരയ്ക്കു വാങ്ങേണ്ടി വന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനു 67ാം മിനിറ്റിനു ശേഷം പത്തുപേരുമായി കളിക്കേണ്ട നിലയിലായി. പിന്നാലെ ഗാരി ഹൂപ്പറിനെ പിന്‍വലിച്ചതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയ്ക്കു വേണ്ടി പൊരുതുകയാണോ എന്നു സംശയിച്ച നിലയിലാണ് അത്ഭുതം വിരുന്നിനെത്തിയത്. പത്തുപേരുമായി കളിക്കേണ്ടി വന്ന ്ബ്ലാസ്റ്റേഴ്‌സ് അവിശ്വസനീയമായി ഗോള്‍ നേടി വീണ്ടും മുന്നിലെത്തി. 79ാം മിനിറ്റല്‍ ഫക്കുണ്ടോ പെരേരയുടെ ആദ്യ ശ്രമം ജാംഷെഡ്പൂര്‍ ഗോളി രഹ്‌നേഷ് തടുത്തു.റീബൗണ്ടില്‍ ഓടിയെത്തിയ ഓസ്‌ട്രേലിയന്‍ താരം ജോര്‍ഡന്‍ മറെ വലയിലാക്കി (21)
വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് അവിശ്വസനീയമായി മൂന്നാം ഗോള്‍ നേടി. ഇത്തവണയും ജാംഷെഡ്പൂരിന്റെ മലയാളി ഗോളി രഹ് നേഷിന്റെ പിഴവിലാണ് ഗോള്‍. ആദ്യ ശ്രമം വീണ്ടും ഫക്കുണ്ടോ പെരേരയില്‍ നിന്നും വന്നു. രഹ്‌നേഷിന്റെ കയ്യില്‍ നിന്നും വഴുതിയ പന്ത് ജോര്‍ഡന്‍ പെരേര വലയിലേക്കു തട്ടിയിട്ടു(31) .
ഉടനടി നെരിയൂസ് വാല്‍സ്‌കിസ് തിരിച്ചടിച്ചു. ബോക്‌സിനകത്തേക്കു ലോബിലൂടെ എത്തിയ പന്ത് വാല്‍സ്‌കിസ് ഹെഡ്ഡറിലൂടെ വലകുലുക്കി (32) . അവസാന മിനിറ്റുകളിലേക്ക് അടുത്തതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പകുതിയാലായി കളി. എന്നാല്‍ ജാഷെഡ്പൂരിന്റെ സമനില ശ്രമ്ങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണങ്ങള്‍ വന്നതോടെ നിലച്ചു. ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സിനു വിജയത്തിലെത്തിയ സ്വപ്‌ന മൂഹൂര്‍ത്തം കൈവന്നു.
ഈ ജയം കേരള ബ്ലാസ്‌റ്റേഴ്‌സിനു പത്താം സ്്ഥാനത്തു നിന്നൊരു മോചനം നേടിക്കൊടുത്തില്ല. ഇനി വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെയാണ് നേരിടേണ്ടത്., സൂപ്പര്‍ സണ്‍ഡേയില്‍ ആദ്യം നടന്ന ചെന്നൈയിന്‍ ഒഡീഷ മത്സരം ഗോള്‍ രഹിതസമനിലയില്‍ കലാശിച്ചു.
ഇന്ന് പോയിന്റ് ടേബിളില്‍ ഒന്നാം സ്്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സിയും രണ്ടാം സ്ഥാനക്കാരായ എ.ടി.കെ മോഹിന്‍ ബഗാനുമായിട്ടാണ് മത്സരം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker