LATESTFOOTBALLSPORTS

ബെംഗളുരു നോര്‍ത്ത് ഈസ്റ്റ് മത്സരം വീണ്ടും സമനില കുരുക്കില്‍

വാസ്‌കോ : ഐ.എസ്.എല്‍ റിട്ടേണ്‍ ലെഗ് മത്സരങ്ങളിലെ (റിവേഴ്‌സ് ഫിക്‌സ്ചര്‍) ആദ്യ പോരാട്ടത്തില്‍ ബെംഗഌരു എഫ് . സിയും , നോര്‍ത്ത് ഈസ്റ്റ് എഫ്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.
ഡിസംബര്‍ എട്ടിന് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോഴും സമനിലയിലാണ് (22) കളി അവസാനിച്ചത്.
ആദ്യ പകുതിയില്‍ 27ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം ലൂയിസ് മഷാഡോയിലൂടെ നോര്‍ത്് ഈസ്റ്റ് ആ്ണ് ആദ്യം ലീഡ് കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ 49ാം മിനിറ്റില്‍ രാഹുല്‍ ബെക്കയിലൂടെ ബെംഗഌരു എഫ്.സി സമനില പിടിച്ചെടുത്തു.
കഴിഞ്ഞ നാല് മത്സരങ്ങളിലും തോല്‍വി നേരിട്ട ബെംഗഌരുവിനും നാല് മത്സരങ്ങളില്‍ മൂന്നു തോല്‍വികളുമായി എത്തിയ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനും ഈ സമനില ഒട്ടും ആ്ശ്വാസം പകരുന്നതല്ല. 11 കളികള്‍ ഇരുകട്ടുരും പി്ന്നിടുമ്പോള്‍ ബെംഗഌരു ( മുന്നു ജയം, നാല് സമനില, നാല് തോല്‍വി) 13 പോയിന്റ് മാത്രമായി ആറാം സ്ഥാനത്തും , നോര്‍ത്ത് ഈസ്റ്റ് (രണ്ട് ജയം, ആറ് സമനില, മൂന്നു തോല്‍വി) 11 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്.
മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു കഴിഞ്ഞ സീസണിന്റെ നിഴല്‍ മാത്രമായി ഒതുങ്ങിയ മറ്റൊരു മത്സരമായിരുന്നു ജാംഷെ്ഡപൂരിനെതിരെ വീണ്ടും കാണുവാനായത്.
27ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ആദ്യ രക്തം ചീന്തി. ഇടതു വിംഗിലൂടെ ഓടിക്കയറിയ ഫെഡറിക്കോ ഗാലെഗോയുടെ പോസ്റ്റ് ലക്ഷ്യമാക്കി എന്നാല്‍ കിക്ക് മിസായി മാറിയത് ഭാഗ്യമായി. പാസ് കിട്ടിയ ലൂയിസ് മഷാഡോ ഇടംകാലന്‍ ഷോട്ടീലൂൂടെ പന്ത് വലയില്‍ എത്തിച്ചു(10).ബെംഗഌരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗിനും മിഡ്ഫീല്‍ഡര്‍ ഹര്‍മന്‍ജ്യോത് കാബ്രയ്ക്കും നേക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.
ഒന്നാം പകുതിയില്‍ ബെംഗഌരുവിന് ഗോള്‍ മടക്കാന്‍ കിട്ടിയ പ്രധാന അവസരം ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു. പാര്‍ത്താലു സെറ്റ് ചെയ്ത അവസരത്തില്‍ ക്ലെയ്റ്റണ്‍ സില്‍വയുടെ ക്ലോസ്‌റേഞ്ച് ബുള്ളറ്റ് ഷോട്ട് ഗോളി ഗുര്‍മിത് ഉജ്ജ.്വലമായി രക്ഷപ്പെടുത്തി.
ഈ നഷ്ടം ബെംഗഌരു രണ്ടാം പകുതിയുടെ തുടക്കം തന്നെ നികത്തി. ഇത്തവണ ഗുര്‍മിതിന്റെ പിഴവ് ഗോളായി. 49ാം മിനിറ്റില്‍ ഡിമാസ് ഡെല്‍ഗാഡോയുടെ അസിസ്റ്റില്‍ രണ്ട് നോര്‍ത്ത് ഈസ്റ്റ് കളിക്കാരെ വെട്ടിയുഴിഞ്ഞ് രാഹുല്‍ ബെക്കെ ബോക്‌സിനു പുറത്തു നിന്നും തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ ബോക്‌സിനകത്ത് കുത്തി ഉയര്‍ന്നു ഒന്നാം പോസ്റ്റിനരികിലൂടെ വലയിലെത്തി. തൊട്ടുമുന്നില്‍ വന്നു കുത്തി ഉയര്‍ന്ന പന്ത് തടയാനുള്ള ഒരു ശ്രമം പോലും ഗുര്‍മിതില്‍ നിന്നും ഉണ്ടായില്ല. (11).
നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധനിരയിലെ ബെഞ്ചമിന്‍ ലാംബോട്ട്, ഡൈലന്‍ ഫോക്‌സ് എന്നിവര്‍ ബെംഗഌരുവിന്റെ അപകടകരമായ സെറ്റ് പീസുകളെ വിദഗ്ധമായി നേരിടുന്നതില്‍ വിജയിച്ചു. അവസാന 10 മിനിറ്റ് ബാക്കി നില്‍ക്കെ ബെംഗഌരു ക്രിസ്റ്റ്യന്‍ ഒബ്‌സെത്തിനു പകരം മലയാളി താരം ലിയോണ്‍ അഗസ്റ്റിനെ കൊണ്ടുവന്നുവെങ്കിലും വിജയ ഗോള്‍ കൊണ്ടുവരാന്‍ അവസാന മിനിറ്റുകളില്‍ നടത്തിയ മാറ്റങ്ങള്‍ക്കു കഴിഞ്ഞില്ല.
കളിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് പരിശോധിച്ചാല്‍ പന്തടക്കത്തില്‍ 60 ശതമാനം മുന്‍തൂക്കം ബെംഗളുരുവിനായിരുന്നു. ഓണ്‍ ടാര്‍ജറ്റില്‍ നോര്‍ത്ത് ഈസ്റ്റും (43),പാസുകളുടെ കാര്യത്തില്‍ ബെംഗളുരുവും മുന്നിലെത്തി ( 482272). നോര്‍ത്ത് ഈസ്റ്റിനു കിട്ടിയ ആറ് കോര്‍ണറുകളും ബെംഗഌരുവിന്റെ മൂന്നു കോര്‍ണറുകളും ഗോള്‍ ആയി മാറ്റുന്ന കാര്യത്തില്‍ പൂര്‍ണപരാജയമായി.
നോര്‍ത്ത് ഈസ്റ്റിന്റെ ലാലെന്‍മാവിയ കളിയിലെ താരമായി.

Related Articles

Back to top button