LATESTFOOTBALL

അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്‌സ് കലം ഉടച്ചു

വാസ്‌കോ : കളി തീരാന്‍ കേവലം 30 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെ ഈസ്റ്റ് ബംഗാളിനോട് ഗോള്‍ വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് തൊട്ടുമുന്നിലെത്തിയ വിജയത്തിനെ തട്ടിയകറ്റി. 11നു സമനില കൊണ്ടു തൃപ്തരായി
64ാം മിനിറ്റില്‍ ജോര്‍ഡന്‍ മറെ നേടിയ ഗോളില്‍ കേരള ബ്ലാ്‌സ്‌റ്റേഴ്‌സ് ഏറെക്കുറെ വിജയം ഉറപ്പിച്ച നിലയിലായിരുന്നു . ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ (95ാം മിനിറ്റില്‍) അനാവശ്യമായി കോര്‍ണര്‍ വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു. ഈസ്റ്റ് ബംഗാളിനു വേണ്ടി സ്‌കോട്ട് നെവില്‍ സമനില ഗോള്‍ കണ്ടെത്തി. ജയിച്ചാല്‍ അഞ്ചാം സ്ഥാനത്തു എത്തേണ്ടിയിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയതോടെ നിലവിലെ 10ാം സ്ഥാനം തുടര്‍ന്നു. ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ ഒന്‍പതാം സ്ഥാനവും.
ഇരുടീമുകളും ഡിസംബര്‍ 20നു ആദ്യം ഏറ്റുമുട്ടിയപ്പോഴും 11നു സമനില പങ്കിടുകയായിരുന്നു. അന്ന് ഇഞ്ചുറി ടൈമില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു സമനില കണ്ടെത്തിയതെങ്കില്‍ രണ്ടാം പാദത്തില്‍ ഈസറ്റ് ബംഗാള്‍ കഥ ആവര്‍ത്തിച്ചു
സമനില മാറ്റി നിര്‍ത്തിയാല്‍ , കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ജോര്‍ഡന്‍ മറെയെ മുന്നില്‍ കളിപ്പിച്ചു. തൊട്ടുപിന്നില്‍ ഗാരി ഹൂപ്പറിനെ വിത്ത്‌ഡ്രോവല്‍ സ്‌ട്രൈക്കറാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി തന്ത്രം തുടക്കം മുതല്‍ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മുഖത്ത് അപകടങ്ങള്‍ സൃഷ്ടിച്ചു. ഈസ്റ്റ് ബംഗാളിന്റെ പ്രത്യാക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ സമയോചിതമായ ഇടപെടലുകള്‍ വന്നതുകൊണ്ട് രക്ഷപ്പെടാനായി.
17ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിരയില്‍ വിസെന്റ്‌െ ഗോമസിന്റെ ഹെഡ്ഡര്‍ അല്‍പ്പം വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് ഗോര്‍ഡന്‍ മറെയുടെ കൃത്യമായി തൊടുത്തുവിട്ട ഷോട്ട് കൊല്‍ക്കത്തക്കാരുടെ ഗോളി ദേബ്ജിത് മജുംദാര്‍ രക്ഷപ്പെടുത്തി..
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഗാരി ഹൂപ്പറിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. ഗോള്‍ രഹിതമായി തുടര്ന്ന മത്സരം 64ാം മിനിറ്റില്‍ വളരെ നാടകീയമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിലെത്തി. ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസ് 69 മീറ്റര്‍ ദൂരത്തില്‍ നിന്നും തൊടുത്തിവിട്ട ലോങ് പാസ് സ്വീകരച്ച ഗോര്‍ഡന്‍ മറെ രണ്ട് ഈസ്റ്റ് ബംഗാള്‍ താരങ്ങല്‍ക്കിടയിലൂടെ കുതിച്ച് പന്ത് വല ലക്ഷ്യമാക്കുമ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദാര്‍ ഗോള്‍ ലൈനിനു വളരെ മുന്നിലായിരുന്നു. (10). ഗോര്‍ഡന്‍ മറെയുടെ ആറാമത്തെ ഐ.എസ്.എല്‍ ഗോളും. കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ച നിലയില്‍ രോഹിത് കുമാറിനു ഓപ്പണ്‍ നെറ്റില്‍ കിട്ടിയ അവസരം ലക്ഷ്യം കാണാതെ പോയതിനു പിന്നാലെയാണ് ആന്റ് ക്ലൈമാകസ്.
ആദ്യ തവണ ഫൗളായിതിനെ തുടര്‍ന്നു രണ്ടാം തവണ എടുത്ത കോര്‍ണറാണ് ഗോളിലെത്തിയത്. ബ്രൈറ്റ് എടുത്ത കിക്ക് സ്‌കോട്ട് നെവില്‍ ഹെഡ്ഡറിലൂടെ ഗോള്‍ മുഖം ലക്ഷ്യമാക്കി. നിലത്ത് കുത്തി വന്ന പന്ത് അല്‍ബിനോ ഗോമസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പന്ത് വലയിലെത്തി. ബ്ലാസ്റ്റേഴ്‌സിനു ജയം വെറും 30 സെക്കന്റ് മാത്രം അകലെ നഷ്ടമായി. മറുവശത്ത് തോല്‍വിയുടെ വക്കത്ത് നിന്നും കൊല്‍ക്കത്തക്കാര്‍ ഇഞ്ച് വ്യത്യാസത്തില്‍ രക്ഷപ്പെട്ടു (11).
കളിയില്‍ 59 ശതമാനം മുന്‍തൂക്കം ഈസ്റ്റ് ബംഗാളിനായിരുന്നു. രണ്ടു ടീമുകളും മുന്നു തവണ വീതം ഓണ്‍ ടാര്‍ജറ്റില്‍ നിറയൊഴിച്ചു. പാസുകളില്‍ ഈസ്റ്റ് ബംഗാളിനാണ് മുന്‍തുക്കം ( 493273) അഞ്ച് കോര്‍ണറുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചപ്പോള്‍ കിട്ടിയ നാലില്‍ ഒരു കോര്‍ണര്‍ കൊല്‍ക്കത്തക്കാര്‍ ഗോളാക്കി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാമത്തെ സമനിലയാണിത്. ഈസ്റ്റ് ബംഗാളിന്റെ അഞ്ചാമത്തേതും. ബ്ലാസറ്റേഴ്‌സിന്റെ മിഡ് ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദ് കളിയിലെ താരമായി.
കേരള ബ്ലാസ്റ്റേഴ്‌സിനു ഇനി അടുത്ത ബുധനാഴ്ച കരുത്തരായ ബംഗളുരു എഫ്.സിയെയാണ് എതിരിടേണ്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker