SPORTSFOOTBALL

മുംബൈയ്ക്ക് പെനാല്‍ട്ടി ഗോളില്‍ ആദ്യ ജയം, ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ

ഫത്തോര്‍ഡ : ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ഗോളില്‍ മുംബൈ സിറ്റി എഫ്.സിക്ക് ഐ.എസ്.എല്‍ ഏഴാം സീസണില്‍ ആദ്യ ജയം.ഇന്ന് ബാംബിലിനിലെ ജെഎംസി സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം തേടി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഫത്തോര്‍ഡയില്‍ പത്തുപേരുമായി രണ്ടാം പകുതി പൂര്‍ണമായും കളിക്കേണ്ടി വന്ന ഗോവംമുംബൈ മത്സരം സമനിലയില്‍ എത്തിക്കുമെന്നു തോന്നിയ നിമിഷത്തിലാണ് ഇടിത്തീ പോലെ പെനാല്‍്ട്ടി ഗോള്‍ ഗോവയ്ക്ക് വഴങ്ങേണ്ടി വന്നത്. എന്നാല്‍ കളിയുടെ ഗതി മാറ്റിമറിച്ചത് ആദ്യ പകുതിയില്‍ വന്ന ചുവപ്പ് കാര്‍ഡിലാണ്..
40ാം മിനിറ്റില്‍ മുംബൈയുടെ ഹെര്‍മാന്‍ ഡാനിയേല്‍ സന്താനയെ അനാവാശ്യമായി ഫൗള്‍ ചെയ്തിനെ തുടര്‍ന്നാണ് ഗോവയുടെ റെഡീം ലാങിനു പുറത്തുപോകേണ്ടി വന്നത്. ഇതോടെ ഗോവയുടെ പ്രതീക്ഷ മങ്ങി. കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും ഇല്ലാതെ പോയ ആദ്യ പകുതിയിലെ ഏക വിശേഷം ഈ ചുവപ്പ് കാര്‍ഡില്‍ ഒതുങ്ങി. ഇതോടെ രണ്ടാം പകുതിയില്‍ ഗോവയ്ക്ക് 10 പേരുമായി കളിക്കേണ്ടി വന്നു.
94ാം മിനിറ്റില്‍ ബിപിന്‍ സിംഗിന്റെ ഹെഡ്ഡര്‍ ബോക്‌സിനകത്ത് നിന്ന ലെനി റോഡ്രിഗസിന്റെ കൈകളില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്നായിരുന്നു. പെനാല്‍ട്ടി. കിക്കെടുത്ത ഇംഗ്ലീഷ് താരം ആഡം ലെ ഫോന്‍ഡ്രെ ബുള്ളറ്റ് ഷോട്ടില്‍ വലകുലുക്കി.
രണ്ടാം പകുതിയില്‍ പത്തുപേരുമായി കളിക്കേണ്ടി വന്ന ഗോവ അവസാന നിമിഷം വരെ മുംബൈയെ ഗോളടിക്കുന്നതില്‍ നിന്നുചെറുത്തു നിന്നു. പക്ഷേ, അവസാന നിമിഷം അപ്രതീക്ഷിതമായി കിട്ടിയ പെനാല്‍ട്ടിയില്‍ മുംബൈ കളിയുടെ വിധിമാറ്റി മറിച്ചു. ഗോള്‍ നേടിയ ഇംഗ്ലീഷ് താരം ആഡം ലെ ഫോന്‍ഡ്രെ ഹീറോ ഓഫ് ദ് മാച്ചായി.
ഈ ഒരു ഗോളിന്റെ വ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ ഗോവ മുംബൈ മത്സരം ഏറെ നേരം വിരസമായിരുന്നു. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ബെര്‍ത്തലോമ്യോ ഓഗ്ബച്ചേയെ മുംബൈ കോച്ച് 71ാം മിനിറ്റില്‍് പകരക്കാരന്റെ റോളിലാണ് ഇറക്കിയത് .
ആദ്യ മത്സരത്തില്‍ തോറ്റ മുംബൈയ്ക്കും ആദ്യ മത്സരത്തില്‍ ബെംഗഌരുവിനോട്ു 22നു സമനില സമ്മതിക്കേണ്ടി വന്ന ഗോവയ്ക്കും ഇന്നലത്തെ കളി വളരെ നിര്‍ണായകമായിരുന്നു. എന്നാല്‍ രണ്ടു ടീമുകളും നിലവാരത്തിനൊത്തുയര്‍ന്നില്ല. ഒരു ചുവപ്പ് കാര്‍ഡിനു പുറമെ ആറ് മഞ്ഞക്കാര്‍ഡുകളും പുറത്തെടുക്കേണ്ടി വന്നു. മൊത്തം 27 ഫൗളുകള്‍.
മുംബൈയുടെ വിജയത്തില്‍ പ്രധാന പങ്ക് ഗോള്‍ അവരുടകീപ്പര്‍ അമരീന്ദര്‍ സിംഗിനാണ്. എഡു ബേഡിയയുടെ ഉശിരന്‍ ഷോട്ട് അടക്കം രണ്ട് മികച്ച അവസരങ്ങള്‍ അമരീന്ദര്‍ തട്ടിയകറ്റി.
കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്ന് നിര്‍ണായക പോരാട്ടമാകും. ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ബഗാനോട് 01നു തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു തിരിച്ചുവരവ് നടത്തുന്നത് കാണുവാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുകയാണ് മറുവശത്ത് കരുത്തരായ മുംബൈ സിറ്റിയെ അപ്പിയയുടെ ഏക ഗോളില്‍ തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നത്. കേരള ബ്ലാസറ്റേവ്‌സിന് ആകട്ടെ ആത്മവിശ്വാസം വീണ്ടെടുക്കാന് ഇന്ന് ജയിക്കണം.

Related Articles

Back to top button