LATESTFOOTBALLSPORTS

പത്തുപേരുമായി കളിച്ച ഈസ്റ്റ് ബംഗാള്‍ ചെന്നൈയിനെ പിടിച്ചു നിര്‍ത്തി

ബാംബോലിം : ആദ്യ പകുതിയുടെ 31ാം മിനിറ്റിനു ശേഷം പത്തുപേരുമായി കളിക്കേണ്ടി വന്ന ഈസ്റ്റ് ബംഗാള്‍ , എതിരാളികളായ ചെന്നൈയിനെ ഗോള്‍ രഹിത സമനിലയില്‍ പി്ടിച്ചു നിര്‍ത്തി.
അവസരത്തിനൊത്തുയര്‍ന്ന ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാര്‍ കളിയിലെ താരമായി. രണ്ടു ടീമുകള്‍ക്കും ആറാം സമനിലയാണിത്. സമനിലയില്‍ നഷ്ടം ചെന്നൈയിനാണ്. ജയിച്ചിരുന്നുവെങ്കില്‍ അവര്‍ ആദ്യ നാലാം സ്ഥാനത്ത് എത്തുമായിരുന്നു.
ആദ്യ പാദത്തില്‍ രണ്ടു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 22 നു സമനിലയില്‍ പിരിയുകയായിരുന്നു രണ്ടു തവണയും ലീഡ് നേടിയ ചെന്നൈയിനെതിരെ രണ്ടു ഗോളുകളും അടിച്ച മാറ്റി സ്‌റ്റെയിന്‍മാനെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.
23ാം മിനിറ്റില്‍ ചെന്നൈയിനായിരുന്നു ആദ്യ അവസരം. അനിരുദ്ധ് താപ്പയുടെ ഫ്രി കിക്ക് ആദ്യം സ്വീകരിച്ച എലി സാബിയക്കു കണക്ട് ചെയ്യാനായില്ല. രണ്ടാം ഊഴം എടുത്ത സിപ്പോവിച്ചിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു.
എന്നാല്‍ പിന്നീട് കാര്യമായ അവസരംങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ചെന്നൈയിനു കഴിഞ്ഞില്ല
31ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അംഗബലം 10 ആയി ചുരുങ്ങി. ആദ്യം അനിരുദ്ധ് താപ്പയെ ഫൗള്‍ ചെയ്തതിനു പിന്നാലെ റഫ്‌റിയെ ചോദ്യം ചെയ്തിനും , രണ്ടാം തവണ റഹിം അലിയെ ഫൗള്‍ ചെയ്തതിനു നേരിട്ടും മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ അജയ് ഛെത്രി പുറത്ത് . . സ്റ്റെയിന്‍മാനെ ഒഴിവാക്കി അജയ് ഛെത്രിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ ഈസ്റ്റ് ബംഗാള്‍ കോച്ച് റോബി ഫൗളറിനും ഈ ചുവപ്പ് കാര്‍ഡ് കടുത്ത പ്രഹരമായി.
എന്നാല്‍ പത്തുപേരുമായി കളിച്ചു സമനില പിടിച്ചുവാങ്ങിയ പാരമ്പര്യമുള്ള കൊല്‍ക്കത്തക്കാര്‍ പോരാടി വിജയത്തിനു തുല്യമായ സമനില സ്വന്തമാക്കി.
കളിക്കാരുടെ എണ്ണത്തില്‍ മുന്‍തുക്കം ലഭിച്ച ചെന്നൈയിനു ഈ മുന്‍തുക്കം പ്രയോജനപ്പെടുത്താനുള്ള കളി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ചെന്നൈയിന്‍ രണ്ടാം പകുതിയില്‍ അനിരുദ്ധ് താപ്പയ്ക്കു പകരം ജാക്കുബ് സില്‍വെസ്റ്ററിനെ ഇറക്കി നോക്കി.. ഈസ്റ്റ് ബംഗാള്‍ ബ്രൈറ്റിനു പകരം അമാദിയെയും കൊണ്ടുവന്നു. ചെന്നൈയിന്‍ അവസാന മിനിറ്റില്‍ സിപ്പോവിച്ചിനു പകരം ദീപക് ടാന്‍ഗ്രി , ഇസ്മയ്ക്കു പകരം ഫത്്കുലോ ഫത്കുലോവ് എന്നിവരെയും കൊണ്ടുവന്നുവെങ്കിലും ഗോള്‍ മാത്രം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കളിയില്‍ 54ശതമാനം മുന്‍തൂക്കം ചെന്നൈയിനായിരുന്നു. അതേപോലെ ഓണ്‍ ടാര്‍ജറ്റില്‍ ആറ് തവണ ചൈന്നിയിന്‍ പന്ത് എത്തിച്ചു. ഈസ്റ്റ് ബംഗാള്‍ രണ്ടു തവണയും .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker