LATESTFOOTBALL

ഹൈദരാബാദിനെ ഒഡീഷ സമനിലയില്‍ തടഞ്ഞു നിര്‍ത്തി

ഫത്തോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ മുന്നോട്ട് കുതിക്കുന്ന ഈ സീസണിലെ കറുത്ത കുതിരകളായി മാറിക്കഴിഞ്ഞ ഹൈദരാാദിനെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ 11നു സമനിലയില്‍ തളച്ചു.
ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ പാദത്തില്‍ ഹൈദരാബാദ് 10നു ജയിച്ചിരുന്നു.
ഈ സമനില രണ്ടു ടീമുകള്‍ക്കും പോയിന്റ് പട്ടികയില്‍ നേട്ടം ഉണ്ടാക്കിയില്ല. ഹൈദരാബാദ് നാലാം സ്ഥാനത്തും ഒഡീഷ അവസാന സ്ഥാനത്തും തുടരുന്നു.
പതിനാലാം മിനിറ്റില്‍ ഹാളിചരണ്‍ നാര്‍സരി ഹൈദരാബാദിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ ക്യാപ്റ്റന്റെ റോള്‍ ഉജ്ജ്വലമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം കോള്‍ അലക്‌സാണ്ടറിലൂടെ ഒഡീഷ ഗോള്‍ മടക്കി. കോള്‍ അലക്‌സാണ്ടര്‍ കളിയിലെ താരവും കൂടിയായി.
ഹാളിചരണ്‍ നാര്‍സരി പരുക്കുമൂലം പിന്മാറിയതും രണ്ടാം പകുതിയില്‍ ഒഡീഷയ്ക്ക് മുന്‍തൂക്കം കണ്ടെത്താന്‍ സഹായമായി.
ഈ സീസണിലെ ഏറെ ശ്രദ്ധേയ ടീമായ ഹൈദരാബാദ് 14ാം മിനിറ്റില്‍ ടീംവര്‍്ക്കിലൂടെയാണ് ഗോള്‍ നേടിയത് . അരിഡാന സന്റാന യുടെ ഫഌക്കില്‍ നിന്നും പന്ത്് കിട്ടിയ ലിസറ്റണ്‍ കൊളാസോ ഡ്രിബിള്‍ ചെയ്തു നല്‍കിയ കട്ട് ബാക്കില്‍ ഹാളിചരണ്‍ നാര്‍സരി വലകുലുക്കി (10). രണ്ടു മുന്‍നിരക്കാര്‍ ഒരുക്കി കൊടുത്ത അവസരം മധ്യനിരക്കാരന്‍ ഹാളിചരണിലൂടെ ലക്ഷ്യം കണ്ടു. മികച്ച ടീം വര്‍ക്കിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഹൈദാബാദിന്റെ ഗോള്‍. .
38ാം മിനിറ്റില്‍ ഹാളിചരണ്‍ തന്റെ രണ്ടാം ഗോളിനു തൊട്ടടുത്ത് എത്തി. അരിഡാന സന്റാന നല്‍കിയ പാസില്‍ ഒഡീഷ ഡിഫെന്‍ഡര്‍മാരായ ആശിഷ് റായി, രാകേഷ് ്പ്രധാന്‍ എന്നിവരെ ഡ്രിബിള്‍ ചെയ്ത ശേഷം ഹാളിചരണ്‍ എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീ ബൗണ്ടില്‍ നിന്നും ഗോള്‍ മുഖം ലക്ഷ്യമാക്കി വന്ന ഹാളിചരണിനു വീണ്ടും അവസരം നല്‍കാതെ ആശിഷ് റായ് ക്ലിയര്‍ ചെയ്തു രക്ഷപ്പെടുത്തി. . ഒഡീഷയുടെ ഗോള്‍ കീപ്പര്‍ അര്‍ഷദീപിനുപിന്നീട് അങ്ങോട്ട്. വിശ്രമം ഇല്ലാത്ത നിമിഷങ്ങളായിരുന്നു, എന്നാല്‍ പിന്നീട് കളിയുടെ ഗതി മാറി.
രണ്ടാം പകുതിയില്‍ ഒഡീഷ ഗോള്‍ മടക്കാനുള്ള ശ്രമം ശക്തമാക്കി. 51ാം മിനിറ്റില്‍ ഒഡീഷ ഈ ലക്ഷ്യം നേടി. ഡീഗോ മൗറീഷ്യോയുടെ കുറിയ പാസില്‍ കോള്‍ അലക്‌സാണ്ടര്‍ വീണു കിടന്നു പന്ത് വലയിലേക്ക് തിരിച്ചുവിട്ടു (11). വലത്തെ പോസ്റ്റിനരികിലൂടെ വന്ന പന്ത് വലയില്‍ കയറുന്നത് ഹൈദരാബാദിന്റെ ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.
ഈ ഗോളിനു പിന്നാലെ ഹാളിചരണ്‍ നാര്‍സരി പരുക്കുമൂലം പുറത്തായത് ഹൈദരാബാദിനു കനത്ത തിരിച്ചടിയായി. മുഹമ്മദ് സാജിദ് വലിച്ചു താഴെയിട്ടതിനെ തുടര്‍ന്നു വലത്തെ തോളിനു ഗുരുതരമായി പരിക്കേറ്റ ഹാളിചരണ്‍ ഉടനെ തന്നെ കളിക്കളത്തില്‍ നിന്നും പുറത്തേക്കു പോയി റോളണ്ട് അല്‍ബര്‍ഗ് പകരക്കാരനായി കളിക്കളത്തില്‍ ഇറങ്ങി. ഫൗള്‍ ചെയ്ത സാജിദിനു മഞ്ഞക്കാര്‍ഡും കിട്ടി.
ഹാളിചരണ്‍ ഇല്ലാത്ത ഹൈദരാബാദിനെ ഒഡീഷ തുടരെ തുടരെ വിറപ്പിച്ചു. രണ്ടാം പകുതിയുടെ ഡ്രിങ്ക്‌സ് ബ്രേക്കിനു തൊട്ടുമുന്‍പ് ഡീഗോ മൗറീഷ്യയുടെ കോരിയിട്ട പന്ത് കട്ടിമണിയെ മറികടന്നു എന്നാല്‍ ഗോള്‍ ലൈന്‍ സേവിലൂടെ ആകാശ് മിശ്ര ഹെഡ്ഡ് ചെയ്തകറ്റിക്കൊണ്ട് ഹൈദരാബാദിന്റെ രക്ഷകനായി. . തുടര്‍ന്നും ആകാശ് മിശ്ര രണ്ടു തവണ ഗോള്‍ വരയ്ക്കു മുന്നില്‍ വെച്ചു ഹൈദരാബാദിനെ രക്ഷപ്പെടുത്തി. ചുരുക്കത്തില്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തിയ ഒഡീഷയുടെ വിജയ മോഹങ്ങള്‍ ആകാശ് മിശ്ര തല്ലിക്കെടുത്തി.
ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ബെംഗഌരു എഫ്.സിയെ നേരിടും. 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്റ് മാത്രമെ ബ്ലാസറ്റേഴ്‌സിന്റെ പക്കലുള്ളു. ആദ്യ നാലില്‍ എത്തണമെങ്കില്‍ 24 പോയിന്റ് വേണ്ടിവരും. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൈവശം ഇനി നാല് മത്സരങ്ങള്‍ മാത്രം. . ബെംഗളുരുവിനെ തോല്‍പ്പിച്ചാല്‍ പ്രതീക്ഷ നിലനിര്‍ത്താം. അല്ലെങ്കില്‍ അടുത്ത മത്സരങ്ങള്‍ കേവലം അക്കാദമിക് താല്‍പ്പര്യം മാത്രമായി ചുരുങ്ങും. .
ആദ്യ പാദത്തില്‍ ബെംഗളുരു 42നു ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വാങ്ങിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് . 20 ഗോളുകള്‍. ഇന്ന് തോറ്റാല്‍ പുറത്തേക്കു പോകുന്നതിനൊപ്പം ഗോളുകളുടെ അധിക ഭാരം കൂടി ബ്ലാസ്‌റ്റേഴ്‌സിനു ചുമക്കേണ്ടി വരും.

Related Articles

Back to top button