LATESTFOOTBALLSPORTS

ഇഞ്ചുറി സമയത്തെ ഗോളില്‍ എ.ടികെ ചെന്നൈയിനെ പരാജയപ്പെടുത്തി

ഫത്തോര്‍ഡ : കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍ തമ്മിലുള്ള പോരില്‍ , നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാന്‍ ഏക ഗോളിന് റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി.
ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനില പങ്കിട്ടാണ് പിരിഞ്ഞത്. രണ്ടാം പാദവും സമനിലയില്‍ എത്താനുള്ള സാധ്യതയായിരുന്നു കളിയില്‍ നിശ്ചിത 90 മിനിറ്റു വരെയും തെളി്ഞ്ഞു നിന്നത്.
മത്സരം വിരസമായ ഗോള്‍ രഹിതസമനില ലക്ഷ്യമാക്കി നീങ്ങുമെന്ന നിലയില്‍ കളിയുടെ ജാതകം മാറ്റിയെഴിയത് പകരക്കാരനായി വന്ന ഓസട്രേലിയന്‍ താരം ഡേവിഡ് വില്യംസും. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിലായിരുന്നു എ.ടികെ വില്യംസിന്റെ ഹെഡ്ഡറിലൂടെ വിജയത്തിലെത്തിയത്. രണ്ടാം പകുതിയുടെ 67ാം മിനിറ്റില്‍ കാള്‍ മക്്ഹ്യൂഗിനു പകരക്കാരനായിട്ടു വന്ന വില്യംസ് പൊന്നും വിലയുള്ള ഗോള്‍ നേട്ടത്തോടെ സൂപ്പര്‍ സബ്ബായി മാറി. . എന്നാല്‍ വില്യംസിന്റെ വിജയ ഗോളിനു പിന്നാലെ കളി തീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ തിരിയുടെ ഗോള്‍ ലൈന്‍ സേവും കൂടി ചേര്‍ന്നാണ് എ.ടി.കെയ്ക്ക് വിലയേറിയ മൂന്നു പോയിന്റ് നേടിക്കൊടുത്തതെന്ന് അടിവരയിട്ടു പറയേണ്ടി വരും.
ഈ ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന എ.ടി.കെയും (24 പോയിന്റ്) ഒന്നാം സ്്ഥാനക്കാരായ മുംബൈ സിറ്റിയും (26 പോയിന്റ്) തമ്മിലുള്ള വ്യത്യാസം വെറും രണ്ട് പോയിന്റായി ചുരുങ്ങി.
18ാം മിനിറ്റില്‍ എ.ടി.കെയ്ക്കായണ് ആദ്യം ഗോള്‍ അവസരം സൃഷ്ടിച്ചത്. മന്‍വീര്‍ സിംഗിന്റെ മിന്നല്‍ വേഗത്തിലുള്ള കുതിപ്പും പാരലല്‍ ക്രോസും കണക്ട് ചെയ്യാന്‍ റോയ് കൃഷ്ണയ്ക്കു കഴിഞ്ഞില്ല. ഫോം ഇല്ലായ്മ റോയ് കൃഷ്ണയെ വല്ലാതെ അലട്ടുന്നതിനു ഒരു തെളിവായിരുന്നു ഇത്.
മറുവശത്ത് ചെന്നൈയിനും ആദ്യ പകുതിയില്‍ ഓണ്‍ ടാര്‍ജറ്റില്‍ എത്തിച്ച ഏഴ് ഷോട്ടുകളില്‍ നിന്നും ഗോള്‍ നേടാനായില്ല. എ.ടി.കെയ്ക്ക് ഒന്നാം പകുതിയില്‍ ഒരു ഷോട്ടുമാത്രമെ ഓണ്‍ ടാര്‍ജ്റ്റില്‍ എത്തിക്കാന്‍ കഴിഞ്ഞുള്ളു. ചെന്നൈയിനു ആദ്യപകുതിയില്‍ ഏഴ് കോര്ണറുകളും എ.ടി.കെയ്ക്ക് മുന്നും ലഭിച്ചു. പക്ഷേ രണ്ടു കൂട്ടരും സെറ്റ് പീസ് ഗോളാക്കി മാറ്റുന്നതില്‍ ആദ്യപകുതിയില്‍
പരാജയമായി.
രണ്ടാം പകുതി ചെന്നൈയിന്റെ ആക്രമണത്തോടെ തുടങ്ങി. ആദ്യ മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെ, ഇസ്മയേല്‍ കോണ്‍കാല്‍വസ് എന്നിരുടെ നീക്കം എ.ടി.കെ സന്ദേശ് ജിംഗന്, തിരി എന്നിവരുടെ ചെറുത്ത് നില്‍പ്പില്‍ അവസാനിച്ചു. എനെസ് സിപ്പോവിച്ച്, എലി സാബിയ , റീഗന്‍ സിംഗ് എന്നിവരുടെ കരുത്തിലായിരുന്നു ചെന്നൈയിന്‍ പ്രതിരോധകോട്ട കെട്ടിയത്. റോയ് കൃഷ്ണയെയും ഗോള്‍ മുഖത്ത് എത്താന്‍ ചെന്നൈയിന്‍ അനുവദിച്ചില്ല
രണ്ടാം പകുതിയുടെ ഡ്രിങ്ക്‌സ് ബ്രേക്കിനു തൊട്ടുമുന്‍പ് കിട്ടിയ ഫ്രീ കിക്ക് ഗോളായി പരിണമിക്കേണ്ടതായിരുന്നു. ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ വലത്തെ മൂലയിലേക്കു വളഞ്ഞു വന്ന പന്ത് ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്ത് സൂപ്പര്‍ സേവിലൂടെ തടുത്തു.
വിരസമായ മത്സരം ഗോള്‍ രഹിത സമനിലയിലേക്കു നീങ്ങുമെന്നു കരുതിയ നിലയിലാണ് കളിയുടെ ജാതകം മാറ്റിയെഴുതിയ സെറ്റ് പീസ് വരുന്നത്. സെറ്റ് പീസില്‍ മാറ്റിയെഴുതി. ജയേഷ് റാണയുടെ പക്കല്‍ നിന്നും പന്ത് കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റിയ സിപ്പോവിച്ചിനു വലിയ വില കൊടുക്കേണ്ടി വന്നു. കോര്‍ണര്‍ എടുത്ത ഹാവിയര്‍ ഹെര്‍ണാണ്ടസ് ഗോള്‍ മുഖത്ത് കാത്തു നിന്ന ഡേവിഡ് വില്യംസനു പാകമായി ഉയര്ത്തി നല്‍കി. ചാടി ഉയര്‍ന്ന വില്യംസ് തലകൊണ്ടു ചെത്തി പന്ത് വലയിലേക്കു തിരിച്ചുവിട്ടു. (10).
എന്നാല്‍ ഈ വിജഗോള്‍ നിലനിര്‍ത്താനായത് തിരിയുടെ ഗോള്‍ ലൈന്‍ സേവിലൂടെ മാത്രം , കളി തീരാന്‍ ഇഞ്ചുറി ടൈമില്‍ രണ്ടു മിനിറ്റ് മാത്രം അവശേഷിക്കേ സിപ്പോവിച്ചിന്റെ ഹെഡ്ഡര്‍ വലയിലേക്കു നീങ്ങി. ഈ ഘട്ടത്തില്‍ എ.ടി.കെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ പോസ്റ്റിനു പുറത്തായിരുന്നു. മിന്നല്‍ വേഗത്തില്‍ ഓടിയെത്തിയ തിരി ഇടംകാല്‍ കൊണ്ടു പന്ത് മറിച്ച് വെളിയിലേക്കു അടിച്ചകറ്റി രക്ഷകനായി. സമനിലയിലേക്കു നീങ്ങുമായിരുന്ന മത്സരം അതോടെ നേരിയ വ്യത്യാസത്തില്‍ എ.ടി.കെയുടെ പക്കലെത്തി.
എന്നാല്‍ കളിയിലെ ഹീറോ പുരസ്‌കാരം ഗോള്‍ നേടിയ ഡേവിഡ് വില്യംസിനു സമ്മാനിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker