LATESTFOOTBALLSPORTS

ഗോവയെ പിടിച്ചു കെട്ടി രാഹുലിന്റെ ഗോളില്‍ സമനില

ബാംബോലിം : ആവേശകരമായ പോരാട്ടത്തില്‍ എഫ്.സി ഗോവയെ സമനിലയില്‍ പിടിച്ചു കെട്ടി കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതയ്ക്ക് ജീവന്‍ നല്‍കി.
ആദ്യ പകുതിയുടെ 25ാം മിനിറ്റില്‍ സ്പാനീഷ് റൈറ്റ് വിംഗര്‍ ഓര്‍ഗെ ഓര്‍ട്ടിസ് (ഷോര്‍ഷെ മെന്‍ഡോസ) നേടിയ ഗോളിനു ഗോവയായിരുന്നു മുന്നില്‍ ,രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ മലയാളി താരം കെ.പി രാഹുല്‍ നേടിയ ഗോളിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില.്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യം ഗോള്‍ വഴങ്ങിയതിനു ശേഷം തിരിച്ചടിക്കുന്നത്. 65ാം മിനിറ്റില്‍ ഇവാന്‍ ഗൊണ്‍സാല്‍വസിനു ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതോടെ ഗോവയ്ക്ക് 10 പേരുമായി കളി പൂര്‍ത്തിയാക്കേണ്ടി വന്നു.എന്നാല്‍ ഈ അനുകൂല സാചര്യം ബ്ലാസ്റ്റേഴ്‌സിനു മുതലെടുക്കാനായില്ല.
ഈ സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഒന്‍പതാം സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്കു പ്രമോഷന്‍ കിട്ടി ഗോവ മൂന്നാം സ്ഥാനത്തും .
പരുക്കുമൂലം ജോര്‍ഡന്‍ മറെയെ ഒഴിവാക്കേണ്ടി വന്നത് കേരള ബ്ലാസറ്റേഴ്‌സിനു കനത്ത പ്രഹരമായി. പകരം രാഹുലിനായിരുന്നു ആദ്യമായി മുന്‍ നിരയില്‍ കളിക്കേണ്ടി ചുമതല. എന്നാല്‍ രാഹുലിനു തുടക്കത്തില്‍ പ്രതീക്ഷിച്ച നിലയിലേക്ക് ഉയരാനായില്ല. .
ആദ്യം മുതല്‍ ഗോവ തിരമാല കണക്കെ ഇരമ്പിക്കയറി. ഏഴാം മിനിറ്റില്‍ ഗോവ ഗോളിനടുത്ത് എത്തി. ഓര്‍ട്ടിസിന്റെ കുറ്റനടി ക്രോസ് ബാറിലും പോസ്റ്റിലും തട്ടിത്തെറിച്ചു.
എന്നാല്‍ ഈ നിര്‍ഭാഗത്തിനു പിന്നാലെ ഓര്ട്ടിസ് തന്നെ ഗോവയ്ക്കു വേണ്ടി ഗോള്‍ നേടി. 24ാം മിനിറ്റില്‍ ജീക്്‌സണ്‍ സിംഗ് ഗോവയുടെ ഓര്‍ട്ടിസിനെ ഫൗള്‍ ചെയ്തതിനു ലഭിച്ചതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഓര്‍ട്ടിസ് നേരിട്ടു തന്നെ വലകുലുക്കി. പന്ത് സഹലിന്റെ തലയില്‍ തട്ടി ഡിഫഌ്ഷനായതോടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ കണക്കുകൂട്ടല്‍ തെറ്റി .അഡ്വാന്‍സ് ചെയ്തു മുന്നോട്ട് വന്ന അല്‍ബിനോയുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയില്‍ (10). സെറ്റ് പീസില്‍ ഗോവയുടെ അഞ്ചാം ഗോള്‍.
കേരള ബ്ലാസ്റ്റേഴ്‌സ് 40ാം മിനിറ്റില്‍ ഗോള്‍ തിരിച്ച് അടിച്ചുവെന്നു ആശ്വസിച്ചു. പക്ഷേ റഫ്‌റി അനുവദിച്ചില്ല. കോര്‍ണറിനെ തുടര്ന്നായിരുന്നു ഈ അവസരം. ഫക്കുണ്ടോ പെരേര എടുത്ത കിക്ക് ബക്കാരി കോന പന്ത് വലയിലെത്തിച്ചു.പക്ഷേ പന്ത് ബക്കാരി കോനയുടെ തുടയിലും കൈകളിലും തട്ടിയാണ് വലയിലെത്തിയതെന്ന് അസിസ്റ്റന്റ് റഫ്‌റിയും വ്യക്തമാക്കി. ഇതോടെ ്ബ്ലാസ്‌റ്റേഴ്ിസിന്റെ അക്കൗണ്ടില്‍ കുറിച്ച സമനില ഗോള്‍ റദ്ദാക്കി.
ഒന്നാം പകുതിയില്‍ തുടക്കം ഗോവയുടെ സമ്പൂര്‍ണ ആധിപത്യത്തിലായിരുന്നുവങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് മെല്ലെ ചിത്രത്തില്‍ വന്നു തുടങ്ങി. പരുക്കുമൂലം ജെയിംസ് ഡോണാച്ചി പിന്മാറിയെങ്കിലും രണ്ടാം പകുതിയില്‍ ഇഗോര് അന്‍ഗുലോയെ ഇറക്കി ഗോവ കളി ബാലന്‍സ് ചെയ്തു.
47ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി. ഇത്തവണയും ഫക്കുണ്ടോ പെരേരയുടെ മനോഹരമായ കോര്‍ണറില്‍ നിന്നും തന്നെയായിരുന്നു. . ഇന്‍സ്വിങര്‍ ആയി വന്ന പന്ത് കെ.പി രാഹുല്‍ രണ്ടു മീറ്ററോളം ചാടി ഉയര്ന്നു ഹെഡ്ഡ് ചെയ്തു പന്ത് നിലത്ത് കുത്തിച്ചു വലയിലാക്കി. ബൗണ്‍്‌സ് ചെയ്തു വന്ന പന്ത് നവീന്‍ കുമാറിനു തടയാനായില്ല (11). രാഹുലിന്റെ മൂന്നാം ഗോള്‍.
65ാം മിനിറ്റില്‍ ഗോവയുടെ സെന്റര്‍ ബാക്ക് ഇവാന്‍ ഗൊണ്‍സാവല്‍വസ് തുടരെ രണ്ടു മഞ്ഞക്കാര്ഡ് കിട്ടി പുറത്തു പോയി. ആദ്യം ഗാരി ഹൂപ്പറിനെ പിടിച്ചു വലിച്ചതിനും തുടര്‍ന്നു റഫ്‌റിയെ ചോദ്യം ചെയ്തതിനും ഇവാന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ഗോവയുടെ പ്രതിരോധം ദുര്‍ബലമായി. ഡോണച്ചി പരുക്കേറ്റു പിന്മാറിയതിനു പിന്നാലെ ഇവാനും പുറത്തായത് ഗോവയെ പ്രതിസന്ധിയിലാക്കി. ഇതോടെ ഗോവ 10 പേരായി ചുരുങ്ങി.
കളിക്കാരുടെ എണ്ണത്തില്‍ മുന്‍തുക്കുംേ നേടിയെങ്കിലും രണ്ടാം ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനു നേടാനായില്ല 85ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോവന്‍ ഗോളി നവീന്‍ സ്ഥാനം തെറ്റി നില്‍ക്കെ കിട്ടിയ അവസരം കളഞ്ഞു കുളിച്ചു.
രാഹുലിന്റെ കുതിപ്പും ഗാരി ഹൂപ്പറിലേക്കും തുടര്ന്നു ഗാരി ഹൂപ്പറിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക്. ഉഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ ഗോവന്‍ ഗോള്‍മുഖത്ത് ലഭിച്ച ഫ്രീ കിക്ക് ബ്ലേോസ്റ്റഴ്‌സ് പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതോടെ കളി സമനിലയിലേക്ക് നീങ്ങി.
കേരള ബ്ലാസ്‌റ്റേഴ്‌സിനു ഇനി ബുധനാഴ്ച ജാംഷെഡ്പൂരിനെതിരെയാണ്. അടുത്ത മത്സരം . അതിനുശേഷം 31നു എ.ടി.കെയ്ക്ക് എതിരെയും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker