ഫത്തോര്‍ഡ: സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗഌരുവിനെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ 11നു സമനിലയില്‍ തളച്ചു
മുന്‍ ചാമ്പ്യന്മാരയ ബെംഗളുരുവിന്റെ വിജയം ഇല്ലാത്ത ഏഴാമത്തെ മത്സരം ആണിത്. രണ്ടു ടീമുകള്‍ക്കും അഞ്ചാത്തെ സമനിലയും . ജാംഷഡ്പൂരിനു പിന്നാലെ ബെംഗഌരുവും സമനില നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്‍പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. .എന്നാല്‍ സമനില ഒഡീഷയ്ക്കു ഗുണപ്പെട്ടില്ല. ഒഡീഷ വീണ്ടും ഗോള്‍പട്ടികയിലെ അവസാന സ്ഥാനത്തു തന്നെ തുടരുന്നു.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ മുന്‍ ചാമ്പ്യന്മാരെ ഒഡീഷ ഞെട്ടിച്ചു. സെറ്റ് പീസിലൂടെയാണ് ഒഡീഷ ഗോള്‍ കണ്ടെത്തിയത്. ജെറിയെ ബെംഗളുരു ഡിഫെന്‍ഡര്‍ പരാഗ് വലിച്ചു താഴെ ഇട്ടതിനെ തുടര്‍ന്നു കിട്ടിയ കിട്ടിയ ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. ഫ്രീ കിക്ക് ജെറി അതിവേഗം എടുത്തു ഷോട്ട്പാസില് മാനുവല്‍ ഓന്വുവിലേക്കു കൈമാറി. പന്ത് സ്വീകരിച്ച ്് ഓന്‍വുവിന്റെ ത്രൂ പാസ് ബെംഗഌരുവിന്റെ ഗോളി ഗൂര്പ്രീതിനും ഫ്രാന്‍സിസ്കോയ്ക്കും ഇടയിലൂടെ ഡീഗോ മൗറീഷ്യോയിലെത്തി. മൗറീഷ്യോ വലംകാലനടിയിലൂടെ ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു (10). ബെംഗഌരു കളിക്കാര്‍ എന്തു സംഭവിച്ചു എന്നറിയുന്നതിനു മുന്‍പ് തന്നെ ഒഡീഷ ഗോള്‍ നേടി ബെംഗഌരവിനെ ുഞട്ടിച്ച.ു.
ഗോള്‍ മടക്കാനുള്ള ബെംഗുളുരുവിന്റെ ആ്ദ്യപകുതിയിലെ ശ്രമങ്ങള്‍ക്ക് രണ്ടു തവണയും ഒഡീഷ ഗോള്‍ കീപ്പര്‍ അര്ഷദീ്പ് വിലങ്ങ്തടിയായി. ആദ്യം എറിക് പാര്്ത്താലുവിന്റെ കാര്‍പ്പെറ്റ് ഡ്രൈവും അതിനു പിന്നാലെ രാഹുല്‍ ബെക്കയുടെ ഹെഡ്ഡറും അര്‍ഷദീപ് തടഞ്ഞു.
രണ്ടാം പകുതിയില്‍ ബെംഗളുരു അമയ് മൊറാജ്കറിനുപകരം ക്രിസ്റ്റ്യന്‍ ഒബ്സെത്തിനെ കൊണ്ടുവന്നു ആക്രമണം ശക്തമാക്കി.. പക്ഷേ, ബെംഗളുരുവിന്റെ ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒഡീഷ ഗോളി അര്‍ഷദീപ് വിലങ്ങ് തടിയായി.. ക്രിസ്റ്റ്യന്‍ ഒബ്സെത്തിന്റെ ശ്രമത്തിനിടെ ഗൗരവ് ബോറയുടെ സെല്‍ഫ് ഗോളാകേണ്ടിയിരുന്ന ഘട്ടത്തിലും അര്‍ഷദീപ് രക്ഷകനായി. 67ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സിവല്വയുടെ ബോക്സിനു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോയതും ബെംഗഌരുവിനെ നിരാശയിലാഴ്ത്തി.
ബെംഗളുരുവിന്റെ തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഒടുവില്‍ ഫലം ലഭിച്ചു. സെറ്റ് പീസ് ഗോളാക്കി മാറ്റുന്നതില്‍ വിദഗ്ധരായ ബെംഗളുരു സെറ്റ് പീസില്‍ തുറന്നു കിട്ടിയ അവസരം പ്രയോജനപ്പെടുത്തി. ക്ലെയ്റ്റണ്‍ സില്‍വ എടുത്ത കോര്‍ണര്‍ ബോക്സിനകത്ത് നിന്ന എറിക് പാര്‍ത്താലു ഒഡീഷ ക്യാപ്റ്റന്‍ സ്്റ്റീഫന് ടെയ്ലറിന്റെ മാര്‍ക്കിങ്ങിനെ മറികടന്നു കുതിച്ചുയര്‍ന്നു തലകൊണ്ടു ചെത്തി ലക്ഷ്യം കണ്ടു (11). ഇതോടെ കളി ആവേശമായി. ക്ലെയ്റ്റണ്‍, സുനില്‍ ഛെത്രി, എന്ിവരുടേയും ഒഡീഷയുടെ ജെറിയുടെ ക്ലോസ് റേഞ്ച് ഷോട്ടും യഥാക്രമം ഗോള്‍കീപ്പര്‍മാരായ അര്‍ഷദീപും ഗുര്‍പ്രീതും രക്ഷപ്പെടുത്തി.
ഗോള്‍കീപ്പര്‍മാര്‍ ഇരുവരും രക്തവും വിയര്‍പ്പും ചീന്തിയ പോരാട്ടത്തില്‍ ബെംഗഌരുവിന്റെ സമനില ഗോളിനു അസിസ്റ്റ് ചെയ്ത ക്ലെയ്റ്റണ്‍ സില്‍വയാണ് ഹീറോ ഓഫ് ദി മാച്ച്.